ജോ ബൈഡനും കമലാ ഹാരിസും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ | Photo : AFP
വാഷിങ്ടണ്‍: തിന്മയുടെ മേല്‍ ഒരിക്കല്‍ കൂടി നന്മയ്ക്ക് വിജയം വരിക്കാന്‍ സാധിക്കട്ടെയെന്ന് അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസും പറഞ്ഞു.
യുഎസിലും ലോകത്തിലെ മറ്റെല്ലാ ഭാഗത്തും നവരാത്രി ഉത്സവം ആഘോഷിക്കുന്ന എല്ലാവര്ക്കും തന്റെയും ഭാര്യ ജില്ലിന്റെയും ആശംസ ബൈഡന് ട്വീറ്റിലൂടെ അറിയിച്ചു. തിന്മയുടെ മേല്‍ വീണ്ടും നന്മ വിജയിക്കട്ടെയെന്നും എല്ലാവര്ക്കും പുതിയ തുടക്കവും അവസരങ്ങളും ലഭിക്കട്ടെയെന്നും ജോ ബൈഡന് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
നവരാത്രിയുടെ ആഘോഷവേള നമ്മുടെ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയാവട്ടെയെന്നും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട അമേരിക്ക പടുത്തുയര്‍ത്താന്‍ സാധിക്കട്ടെയെന്നും കമലാ ഹാരിസ് ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ഹിന്ദുക്കളായ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും തന്റെയും ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്റെയും ആശംസയും കമലാ ഹാരിസ് അറിയിച്ചു.
യുഎസിലെ നാല്പത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തില്‍ 25 ലക്ഷത്തോളം പേര്‍ക്ക് വോട്ടവകാശമുണ്ടെന്നാണ് കണക്ക്. പ്രധാന മണ്ഡലങ്ങളായ ടെക്സാസ്, മിഷിഗണ്‍, ഫ്ളോറിഡ,പെന്‍സില്‍വാനിയ എന്നിവടങ്ങളില്‍ മാത്രം 13 ലക്ഷത്തോളം ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരുണ്ട്. ഓഗസ്റ്റില്‍ ഗണേശ ചതുര്‍ഥി ആഘോഷവേളയിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ ഇന്ത്യന്‍ സമൂഹത്തിന് ആശംസ നേര്‍ന്നിരുന്നു.
Content Highlights: 'May Good Win Over Evil Again': Joe Biden and Kamala Harris in Navratri Wish
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..