തുര്‍ക്കിയില്‍ ബഹുനിലക്കെട്ടിടത്തെ വിഴുങ്ങി തീനാളങ്ങള്‍; നടുക്കുന്ന വീഡിയോ


Image Courtesy: https://twitter.com/igorsushko

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ആള്‍ത്താമസമുള്ള ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഇസ്താംബൂളിലെ കാടിക്കോയ് ജില്ലയിലെ ഫിക്കിര്‍തെപായിലെ 24 നിലയുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. കെട്ടിടത്തിന്റെ താഴ്ഭാഗം മുതല്‍ തീ പടരുന്നതും പുകപടലങ്ങള്‍ ഉയരുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയായിരുന്നു അപകടം. താഴത്തെ നിലയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരുവശം വഴി വളരെവേഗത്തില്‍ മുകളിലേക്ക് തീപടരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അതേസമയം, സംഭവത്തില്‍ ആര്‍ക്കും ജീവനാശമോ പരിക്കോ ഇല്ലെന്ന് ഇസ്താംബൂള്‍ മേയര്‍ ഇക്രം ഇമാമോഗ്‌ലു അറിയിച്ചു. കെട്ടിടത്തില്‍നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിയ്ക്കുകയും തീയണയ്ക്കുകയും ചെയ്തു. നിരവധി ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കാനായി പ്രദേശത്ത് എത്തിച്ചത്.

Content Highlights: massive fire engulfs multi stair building

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented