നേപ്പാളില്‍ മൗണ്ട് മനാസ്‌ലൂവിന്റെ ബേസ് ക്യാമ്പില്‍ വീണ്ടും ഹിമപാതം| Video


Image Courtesy: Video source: Tashi Lakpa Sherpa shared by ANI

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും വന്‍ഹിമപാതം. മൗണ്ട് മനാസ്‌ലുവിന്റെ ബേസ് ക്യാമ്പിലേക്കാണ് ഹിമപാതമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. ഇന്ന് (ഞായറാഴ്ച) ഉണ്ടായ ഹിമപാതത്തില്‍ കുറച്ച് ടെന്റുകള്‍ നശിച്ചിട്ടുണ്ട്. വേറെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

മനാസ്‌ലൂ കയറാന്‍ നാനൂറില്‍ അധികം പേര്‍ക്കാണ് ഇക്കൊല്ലം നേപ്പാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആകാശമാര്‍ഗത്തിലുള്ള തിരച്ചിലിന് ഹെലികോപ്ടറുകളെയും നിയോഗിച്ചിട്ടുണ്ട്. മുന്‍പ്‌ സെപ്റ്റംബര്‍ 26-നുണ്ടായ ഹിമപാതത്തില്‍ ഒരു ഇന്ത്യന്‍ പര്‍വതാരോഹകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചിരുന്നു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ലോകത്തിലെ എട്ടാമത്തെ വലിയ പര്‍വതമാണ് മൗണ്ട് മനാസ്‌ലൂ. മാത്രമല്ല, ഏറ്റവും അപകടകരമായ അഞ്ചാമത്തെ പര്‍വതം എന്നൊരു വിശേഷണവും ഇതിനുണ്ട്. ഇതിനകം 53 പര്‍വതാരോഹകര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്

അതേസമയം, ശനിയാഴ്ച കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപം ഹിമപാതമുണ്ടായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭവം. കേദാര്‍ ഡോമിനും സ്വര്‍ഗാരോഹിണിയ്ക്കും ഇടയിലുള്ള ഹിമാനിയില്‍നിന്ന് അടര്‍ന്ന ഭാഗമാണ് ഇവിടേക്ക് വീണത്. ക്ഷേത്രത്തിന് പിറകിലുള്ള ചോരാബാരി തടാകത്തിലേക്കായിരുന്നു ഇതുവന്നു വീണത്.

Content Highlights: massive avalanche hits nepal mount manaslu base camp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented