Credit: Jose M. Osorio |Chicago Tribune via AP
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ പോലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 100 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷിക്കാഗോയിലെ ആഡംബര വാണിജ്യ മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കടകള്‍ കൊള്ളയടിക്കുകയും സ്ഥാപങ്ങളുടെ ജനാലകള്‍ തകര്‍ക്കുകയും ചെയ്ത സംഘം പ്രദേശത്തെത്തിയ പോലീസ് സംഘവുമായി മണിക്കൂറോളം ഏറ്റുമുട്ടി. 163 പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
തോക്ക് കൈവശംവെച്ച ഒരാളെ പോലീസ് വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം രൂപപ്പെട്ടതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ആളുകള്‍ സംഘംചേര്‍ന്ന് പ്രതിഷേധിക്കുകയും അത് അക്രമത്തിലേക്ക് വഴിതിരിയുകയുമായിരുന്നു. അക്രമികള്‍ നിരവധി വ്യപാരശാലകള്‍ തകര്‍ത്തു.
അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ 400 ഓളം പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഇവിടേക്ക് നിയോഗിച്ചു.
പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് നിരവധി കാറുകളില്‍ വലിയൊരു സംഘം പോലീസിനെതിരെ വരുന്നതായാണ്. ഇതിനിടെ ക്യാഷ് രജിസ്റ്ററുമായി വന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ കാറുകളിലെത്തിയ സംഘം പോലീസിനെതിരെ വെടിയുതിര്‍ക്കുകയും തങ്ങള്‍ തിരിച്ചു വെടിവെക്കുകയുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംഭവം ആസൂത്രിതമായ ഒരു കുറ്റകൃത്യമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസസമയം ജോര്‍ജ് ഫ്‌ളോയ്ഡ് പോലീസുകാരാല്‍ കൊല്ലപ്പെട്ടതിന് ശേം ഉയര്‍ന്ന സമരങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തി വാദങ്ങളുയര്‍ന്നെങ്കിലും ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫൂട്ട് അതെല്ലാം നിഷേധിച്ചു.
Content Highlights: Mass Looting In Chicago, Shots Fired, Over 100 Arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..