തെരുവുകളിൽ ചിതറിക്കിടക്കുന്ന ശവശരീരങ്ങൾ; ഒന്നിച്ച് സംസ്‌കരിച്ചത് 280 മൃതദേഹങ്ങൾ; ദുരന്ത നഗരമായി കീവ്


യുക്രൈനിന്റെ പല പ്രദേശങ്ങളും റഷ്യയുടെ പക്കൽ നിന്ന് യുക്രൈൻ സൈന്യം തിരിച്ചു പിടിച്ചതായാണ് റിപ്പോർട്ട്. തിരിച്ചു പിടിച്ച നഗരങ്ങളിൽ കാണാൻ സാധിക്കുന്നത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും അവശിഷ്ടങ്ങളായിക്കിടക്കുന്ന കെട്ടിടങ്ങളുമാണ്.

Photo: ANI

കീവ്: യുക്രൈൻ റഷ്യ യുദ്ധത്തിൽ ദുരന്ത നഗരമായി കീവ്. കീവിലെ ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും തിരിച്ചു പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ വഴിയോരങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്.

നിരത്തുകളിൽ കിടന്നിരുന്ന 280 മൃതദേഹങ്ങൾ ശ്മശാനത്തിൽ കൂട്ടിയിട്ട് കത്തിച്ചതായി മേയർ അനറ്റൊലി ഫെഡറുക് പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. വൻ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയ നഗരത്തിൽ ശവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അനറ്റൊലി പറഞ്ഞു.

Photo - ANI

കുറഞ്ഞത് 20 പുരുഷന്മാരുടെ മൃതദേഹം സാധാരണക്കാരുടെ വേഷത്തിൽ ബുച്ചയിലെ ഒരു നിരത്തിൽ മാത്രമായി തങ്ങൾക്ക് കാണാൻ സാധിച്ചുവെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

മരിച്ചു കിടന്നവരിൽ പലർക്കും പിന്നിൽ നിന്നാണ് വെടിയേറ്റതെന്ന് ഫെഡറുക് പറയുന്നു. ഭീതിയോടെ റഷ്യൻ സൈന്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ സാധാരണക്കാരായവർക്ക് നേരെ റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർത്തതായിരിക്കാം എന്നാണ് റിപ്പോർട്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ഇതിൽ 14 വയസ്സുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ടെന്നും ഫെഡറുക് കൂട്ടിച്ചേത്തു. തങ്ങളുടെ പക്കൽ ആയുധങ്ങളൊന്നും ഇല്ല എന്നറിയിക്കാൻ വേണ്ടി പലരും കൈകളിൽ വെളുത്ത ബാൻഡേജ് ചുറ്റിയിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Photo: ANI

നഗരം തകർന്നു തരിപ്പണമായ രീതിയിലാണ്. അവശിഷ്ടങ്ങൾ മാത്രമായി കെട്ടിടങ്ങൾ മാറി. കാറുകളിൽ മൃതദേഹങ്ങൾ, പല വീടുകളും തിരിച്ചറിയാത്ത വിധത്തിൽ നിലംപൊത്തിയ, വാഹനങ്ങളുടെ അവശിഷ്ടങ്ങൾ. അങ്ങനെ ഒരു ദുരന്ത നഗരമായി മാറിയിരിക്കുകയാണ് കീവ്. ഇതാണ് റഷ്യൻ അധിനിവേശത്തിന്റെ അനന്തര ഫലമെന്നും യുദ്ധത്തിൽ എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്ന് മേയർ വ്യക്തമാക്കി.

യുക്രൈനിലെ പള്ളികളും ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളുമടക്കം ഒട്ടേറെ സാംസ്കാരികകേന്ദ്രങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായി യുനെസ്കോ അറിയിച്ചു. ഹാർകിവ് നഗരത്തിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. തലസ്ഥാനമായ കീവിലും ചെർണീവിലും അഞ്ച് സാംസ്കാരികകേന്ദ്രങ്ങൾവീതം തകർന്നു.

Photo - ANI

അതേസമയം ഇതുവരെ പട്ടണങ്ങളും ഗ്രാമങ്ങളും അടക്കം 30 പ്രദേശങ്ങളിൽനിന്നാണ് യുക്രൈൻ സൈന്യം റഷ്യൻ സൈന്യത്തെ തുരത്തിയത്. യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്സി അരെസ്റ്റോവിച്ചിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ പോരാട്ടം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവരങ്ങളനുസരിച്ച് രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ഡെൻമാർക്കിനോട് നാസികൾ ചെയ്ത അതേ രീതിയാണ് യുക്രൈനോട് റഷ്യ ചെയ്തിരിക്കുന്നതും. രണ്ട് മില്യണോളം വരുന്ന മൈനുകളാണ് നാസിപ്പട ഡെൻമാർക്കിന്റെ പല ഭാഗങ്ങളിലുമായി കുഴിച്ചിട്ടത്. സമാനമാണ് യുക്രൈനിലെ സ്ഥിതിയും. പിന്മാറിയ റഷ്യൻ സൈന്യം പ്രദേശങ്ങളിലെ വീടുകളിലും മൃതദേഹങ്ങളിലും കുഴിബോംബുകൾ ഒളിച്ചുവെച്ചതായാണ് വിവരം. യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Mass Grave Of 280 As Ukraine Counts The Dead In Town

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented