മിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിന് ശേഷം കൂട്ടത്തല്ല്


അപ്രതീക്ഷിതമായ സംഭവങ്ങളാണ് വെള്ളിയാഴ്ച സ്റ്റേറ്റന്‍ അയലന്‍ഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ലിന്റെ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photo: Screen grabs / Twitter / @Toddy_Lad

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോർക്കിൽ നടന്ന മിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിന് ശേഷം വേദിക്ക് പുറത്ത് കൂട്ടത്തല്ല്. മത്സരശേഷം നടന്ന പാര്‍ട്ടിയില്‍ ഒരു കൂട്ടം ആളുകളുണ്ടാക്കിയ ഉന്തും തള്ളും ആക്രോശവും കൂട്ടത്തല്ലിലാണ് കലാശിച്ചത്.

ശ്രീലങ്കന്‍ കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശമായതിനാലാണ് സൗത്ത് ബീച്ചിലെ വാണ്ടര്‍ബില്‍റ്റിലാണ് സൗന്ദര്യമത്സരം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ശ്രീലങ്കക്കാർ മുൻകൈയെടുത്ത് മത്സരം നടത്തിയത്. കൂട്ടത്തല്ലിന്റെ വീഡിയോ പുറത്ത് വന്നതോടുകൂടി വിഷയം വലിയതോതില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധിപേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. എന്താണ് തല്ലിലേക്ക് ആളുകളെ പ്രേരിപ്പിച്ചതെന്ന കാരണം അവ്യക്തമാണ്.സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ശ്രീലങ്കക്കാരാണ് വൈകാരിക പ്രതികരണവുമായി രംഗത്തെത്തിയത്. ഈ സംഭവം രാജ്യത്തിനുതന്നെ അപമാനകരമാണെന്നാണ് ആളുകളുടെ പ്രതികരണം.

മത്സരാര്‍ഥികളില്‍ ആരുംതന്നെ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. സംഭവുമായി ബന്ധമുള്ളവരില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

'പുറത്ത് തല്ല് നടക്കുമ്പോള്‍ 14 മത്സരാര്‍ഥികളും കെട്ടിടത്തിനകത്തായിരുന്നു. അവര്‍ അക്രമത്തില്‍ പങ്കെടുത്തിട്ടില്ല'- പരിപാടിയുടെ സംഘാടകരില്‍ ഒരാളായ സുജനി ഫെര്‍ണാഡോ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

ശ്രീലങ്കന്‍ സൗന്ദര്യമത്സരവേളയില്‍ ഇതിന് മുമ്പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. 2021ല്‍ നടന്ന മിസ്സിസ് ശ്രീലങ്ക സൗന്ദര്യ മത്സരത്തില്‍ വിജയിയില്‍നിന്നും എതിരാളി കിരീടം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി വിമര്‍ശനങ്ങളാണ് പുതിയ വീഡിയോയുടെ കമന്റ് ബോക്‌സുകളില്‍ നിറഞ്ഞത്.

'ഇത് സ്വാഭാവികമായ ഒരു തര്‍ക്കമാണ്. അത് സംഭവിക്കാം. അത് ഏത് സംസ്‌കാരത്തിലുള്ളവര്‍ക്കും, രാജ്യത്തുള്ളവര്‍ക്കും ബാധകമാണ്. ശ്രീലങ്കക്കാര്‍ നല്ല ആളുകള്‍തന്നെയാണ്'-ഫെര്‍ണാഡോ കൂട്ടിച്ചേര്‍ത്തു.


Content Highlights: mass fight at miss sri lanka beauty pageant in new york

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented