Photo: AFP
വാഷിങ്ടണ്‍: സെല്‍ഫോണില്‍ നോക്കിക്കൊണ്ട് ആരെങ്കിലും തെരുവ് മുറിച്ചു കടക്കുന്നത് കാണുമ്പോള്‍ തീവ്രമായി ദുഃഖം തോന്നാറുണ്ടെന്ന് മാര്‍ട്ടിന്‍ കൂപ്പര്‍. ഇത്തരം ആളുകള്‍ ബോധമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുപേരെ കാറിടിച്ചു കഴിയുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും കൂപ്പര്‍ ഫലിതരൂപേണ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ എന്‍ജിനീയറായ കൂപ്പര്‍, സെല്‍ഫോണിന്റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. കാലിഫോര്‍ണിയയിലെ ഡെല്‍മാറിലെ തന്റെ ഓഫീസില്‍, വാര്‍ത്താ എജന്‍സിയായ എ.എഫ്.പിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്നതു പോലെ, എങ്ങനെ സെല്‍ഫോണ്‍ ഉപയോഗിക്കണമെന്ന് തനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും മാര്‍ട്ടിന്‍ കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍, സെല്‍ഫോണുകള്‍ വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയെയും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: martin cooper on cell phone usage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..