സ്ഫോടനം നടന്ന മോസ്കിൻറെ ദൃശ്യം | ഫോട്ടോ: https://twitter.com/MeghUpdates/
പെഷവാര്‍: പാകിസ്താനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 46 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പെഷവാറില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്തെ പള്ളിയില്‍ ഉച്ചസമയത്തെ നമസ്‌കാര ചടങ്ങുകള്‍ക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്.
പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെ നിരവധി പോലീസുകാരും പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂരയുടെ ഭാഗവും ചുമരുകളും തകര്‍ന്നുവീണതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പെഷവാറിലെ ഒരു ആശുപത്രിയുടെ വക്താവ് പറഞ്ഞു.
Content Highlights: many Killed In Suicide Bomb Attack At Pakistan Mosque, Injured
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..