ഈജിപ്തിലെ ക്രിസ്തീയ ആരാധനാലയത്തില്‍ വന്‍തീപ്പിടിത്തം; 40ഓളം പേര്‍ക്ക് ജീവഹാനി


തീപ്പിടിത്തത്തിൽ നശിച്ച കെയ്‌റോയിലെ ആരാധനാലയം | Photo : Twitter / @FaridYFarid

കെയ്‌റോ: ഈജിപ്തിലെ ക്രിസ്തീയ ആരാധനാലയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. ഗ്രേറ്റര്‍ കെയ്‌റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ ചര്‍ച്ചില്‍ ആരാധന അവസാനിച്ച സമയത്താണ് അഗ്നിബാധയുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളാണെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അപകടകാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് പരിഭ്രമിച്ച് കെട്ടിടത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ആളുകളുടെ തിക്കും തിരക്കും അപകടം കൂടുതല്‍ ഗുരുതരമാക്കി. ആരാധനാലയത്തിന്റെ ഉള്‍വശം മുഴുവന്‍ കത്തി നശിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളില്‍ വ്യക്തമാണ്. തീ നിയന്ത്രണവിധേയമായതായി അഗ്നിരക്ഷാസേനാവിഭാഗം അറിയിച്ചു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസി സംഭവത്തെ അതിദാരുണമായ അപകടമെന്നാണ് വിശേഷിപ്പിച്ചത്. അടിയന്തരനടപടികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെ വ്യക്തമാക്കി. അപകടത്തിനിരയായവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. കോപ്റ്റിക് ചര്‍ച്ച് വിഭാഗത്തിന്റെ തലവന്‍ പോപ് തവദ്രോസ് II വും അനുശോചിച്ചു. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിന് രാജ്യത്തിന്റെ മുഖ്യന്യായാധിപന്‍ ഹമദ അല്‍-സാവി ഉത്തരവിട്ടു.


Content Highlights: Egyptian Church Fire, Cairo Church, Fire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented