മാലിക് സ്ഥാപിച്ച പരസ്യ ബോർഡ് | Photo: twitter/ @hamzah2506
ലണ്ടന്‍: ഓണ്‍ലൈന്‍ സൈറ്റുകളിലും പത്രങ്ങളിലും ഒരുപാട് വിവാഹ പരസ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ വിവാഹം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത ഒരു കൂറ്റന്‍ പരസ്യ ബോര്‍ഡിലൂടെ നാട്ടുകാരെ അറിയിച്ചാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സാഹസമാണ് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് മുഹമ്മദ് മാലിക് ചെയ്തത്. ബെര്‍മിങ്ഹാമിലാണ് 29-കാരനായ മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം 'എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ' എന്നൊരു പരസ്യ വാചകവും എഴുതിയിട്ടുണ്ട്. അതിന് താഴെ തന്റെ വെബ്സൈറ്റിന്റെ വിലാസവും (Findmalikawife.com) മാലിക് കൊടുത്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ആ വെബ്സൈറ്റ് വഴി ബന്ധപ്പെടാം.
തന്റെ ആവശ്യങ്ങളും സങ്കല്പങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ്സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു.
Content Highlights: Man Uses Billboards To Find A Wife Save Me From An Arranged Marriage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..