പ്രതീകാത്മകചിത്രം | ഫോട്ടോ: റിദിൻ ദാമു |മാതൃഭൂമി
വാഷിങ്ടണ്‍: ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് ചാടിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു.
സോള്‍ട്ട് ലേക്ക് സിറ്റിയിലേക്കുള്ള സ്‌കൈവെസ്റ്റ് വിമാനത്തിലെ യാത്രക്കാരനാണ് സര്‍വീസ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്. അതിന് മുമ്പ് അയാള്‍ കോക്ക് പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. റണ്‍വേയിലേക്ക് വീണ ഇയാള്‍ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
അനിഷ്ടസംഭവത്തെ തുടര്‍ന്ന് തിരിച്ചു വന്ന വിമാനം മൂന്ന് മണിക്കൂറോളം വൈകിയാണ് പിന്നീട് യാത്ര തിരിച്ചത്. രണ്ട് ദിവസം മുമ്പ് ഇതേ വിമാനത്താവളത്തില്‍ മറ്റൊരു വിമാനത്തിന്റെ യാത്ര തടസപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട ഒരു വാഹനം കാര്‍ഗോ ഏരിയയിലൂടെ ഇടിച്ചു കയറിയതായിരുന്നു കാരണം.
Content Highlights: Man jumps from moving plane at airport after trying to breach cockpit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..