Photo : AP
ഗൂഗിളിനൊപ്പം പ്രവര്‍ത്തിക്കുക, അതായിരുന്നു ടൈലര്‍ കോഹന്റെ സ്വപ്നം. അതിനായി കോഹന്‍ ശ്രമിച്ചു, രണ്ടോ മൂന്നോ തവണയല്ല 40 തവണ! പിന്നീട് കോഹന് ശ്രമിക്കേണ്ടി വന്നില്ല. കാരണം ജൂലായ് 19 ന് ഗൂഗിള്‍ അദ്ദേഹത്തിന് ജോലി നല്‍കി. ഗൂഗിളിന്റെ ഓഫര്‍ ലഭിക്കുന്നതിന് മുമ്പ് ഡോര്‍ഡാഷ് എന്ന കമ്പനിയില്‍ അസ്സോസിയേറ്റ് മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ
കോഹന്‍.
2019 ഓഗസ്റ്റ് 25 നാണ് കോഹന്‍ ആദ്യത്തെ അപേക്ഷ അയക്കുന്നത്. പക്ഷെ ഗൂഗിള്‍ അപേക്ഷ നിരാകരിച്ചു. പക്ഷെ കോഹന്‍ വിട്ടില്ല, സെപ്റ്റംബറില്‍ രണ്ട് തവണ അപേക്ഷിച്ചു, രണ്ട് തവണയും കോഹനെ ഗൂഗിള്‍ തഴഞ്ഞു. ഒരിടളവേളയ്ക്ക് ശേഷം 2020 ജൂണില്‍ കോഹന്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കി. കോവിഡ്കാലമായിരുന്നു അത്. 2022 ജൂലായ് 19 വരെ കോഹന്‍ അപേക്ഷ നല്‍കിക്കൊണ്ടിരുന്നു. അവസാനം ഗൂഗിള്‍ 'മുട്ടുമടക്കി', കോഹന് ജോലി നല്‍കി.
"നിരന്തരപരിശ്രമത്തിനും ബുദ്ധിഭ്രമത്തിനും ഇടയില്‍ ഒരു നേര്‍ത്ത രേഖയുണ്ട്. ഇതിലേതാണ് എനിക്കുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍. 39 തവണത്തെ തിരസ്‌കരണം, ഒരു പ്രാവശ്യത്തെ അംഗീകാരം". ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ കോഹന്‍ കുറിച്ചു. കോഹന്റെ പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. അവസരം തേടി ഗൂഗിളിന് അയച്ച മെയിലുകളുടേയും ഗുഗിളിന്റെ മറുപടി മെയിലുകളുടേയും ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും കോഹന്‍ പങ്കുവെച്ചിട്ടുണ്ട്.
കോഹന്റെ പരിശ്രമങ്ങളേയും നേട്ടങ്ങളേയും അഭിനന്ദിച്ച് നിരവധി പേര്‍ പോസ്റ്റിനോട് പ്രതികരിച്ചു. 120 പ്രാവശ്യമാണ് ആമസോണില്‍ നിന്ന് നിരാകരിക്കപ്പെട്ടതെന്നും അവസാനം ജോലി ലഭിച്ചുവെന്നും ഒരു ലിങ്ക്ഡ് ഇന്‍ ഉപയോക്താവ് പ്രതികരിച്ചു. താന്‍ 83 അപേക്ഷകള്‍ നല്‍കിയതായും 52 തിരസ്‌കരണങ്ങള്‍ നേരിട്ടതായും ഒരപേക്ഷയുടെ കാത്തിരിപ്പിലാണെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
Content Highlights: Tyler Cohen, Gets Hired By Google After 39 Attempts, Viral Story, Malayalam News


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..