ലണ്ടന്‍:  സിനിമാ തിയേറ്ററില്‍ വച്ച് പോക്കറ്റില്‍ നിന്ന് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ തല കസേരയ്ക്കിടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം.

സിനിമ കാണുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ സീറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൊബൈല്‍ ഫോണ്‍ കുനിഞ്ഞിരുന്ന് എടുക്കുന്നതിനിടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്‌റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേറ്റു.

യുവാവ് അപകടത്തില്‍പ്പെട്ടതറിഞ്ഞ് കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫൂട്ട്‌റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ പുറത്തെടുത്ത്. മാര്‍ച്ച് ഒമ്പതിനാണ് അപകടമുണ്ടായതെങ്കിലും 16-ാം തീയതിയാണ്‌ മരണം സംഭവിച്ചത്‌.

തല കുടുങ്ങിയ വെപ്രാളത്തിനിടെ ഇയാള്‍ക്ക് ഹൃദയസ്തംഭനമുണ്ടായി. ഇതാണ് മരണകാരണമായതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

content highlights:Man Dies, Head Trapped In Cinema Seat As He Tried To Recover Mobile