മേരിലന്‍ഡ് (അമേരിക്ക): വീടിനുള്ളില്‍നിന്ന് പാമ്പുകളെ പുകച്ച് പുറത്തുചാടിക്കാന്‍ വീട്ടുടമ നടത്തിയ ശ്രമത്തിനിടെ വീട് പൂര്‍ണമായും കത്തിനശിച്ചു. അമേരിക്കയിലെ മേരിലന്‍ഡിലാണ് സംഭവം.

പാമ്പുപിടുത്തക്കാരുടെ സഹായം തേടുന്നതിന് പകരം സ്വയം പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പുകയ്ക്കാന്‍ ശ്രമിക്കുന്നതിടെ കല്‍ക്കരിയിലേക്ക് തീ പടര്‍ന്ന് വീട് മുഴുവന്‍ കത്തിനശിച്ചു.

ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീടിന്റെ എല്ലാ ഭാഗത്തേക്കും തീ പടര്‍ന്നിരുന്നു. മോണ്ട്ഗോമെറി ഫയര്‍ ഡിപാര്‍ട്മെന്റ് വീടിന്റെ കത്തി നശിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തീ പിടിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം ഡോളറിന്റെ നാശനഷ്ടം വീടിന് സംഭവിച്ചു. 

അതേസമയം വീട്ടിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീട് കത്തിനശിച്ചുവെങ്കിലും പാമ്പുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് മാത്രം വ്യക്തമല്ല. അടുത്തിടെ അമേരിക്കയില്‍ വീട് വിറ്റാല്‍ ഭാര്യക്ക് അതില്‍ ഒരു വിഹിതം നല്‍കേണ്ടിവരുമെന്ന് കരുതി വീട്ടുടമ തന്റെ കെട്ടിടത്തിന് തീവെച്ചിരുന്നു.

Content Highlights: man burns house to fight snake infestation