ആരെങ്കിലും കണ്ടാലോ എന്ന അമിതഭയം കാരണം തനിക്ക് ഗേള്‍ഫ്രണ്ട് പോലുമില്ലെന്ന് ഈ അടുത്തിടെയാണ് ഹാരി രാജകുമാരന്‍ പറഞ്ഞത്. അപ്പോഴേക്കും കാമുകിയാകാന്‍ ഓഫറുമായി ഒരാള്‍ ഹാരിയുടെ മുന്നിലെത്തി. ആ കക്ഷി മറ്റാരുമല്ല, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മകള്‍ ജെന്ന ബുഷ്. തന്റെ സഹോദരിയായ ബാര്‍ബറ ബുഷിന് വേണ്ടിയാണ് ജെന്ന ഹാരിയെ പ്രൊപ്പോസ് ചെയ്തത്. ഒരു സ്വകാര്യ ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ജെന്ന ഹാരിയോട് ഇത് തുറന്ന് പറഞ്ഞത്.
താന്‍ സിംഗിളായിട്ടും ആളുകള്‍ എപ്പോഴും എനിക്ക് കുഞ്ഞുങ്ങള്‍ വേണ്ടേ എന്ന് ചോദിച്ച് കൊണ്ടിരിക്കുമെന്ന് ഹാരി പറഞ്ഞപ്പോഴാണ് ജെന്ന, ബാര്‍ബറയുടെ കാര്യം പറഞ്ഞത്. ബാര്‍ബറയും ഹാരിയെപ്പോലെ ചിന്തിക്കുന്നവളാണെന്നും ഹാരിക്ക് താത്പര്യമുണ്ടെങ്കില്‍ ബാര്‍ബറഖ ഇപ്പോള്‍ അവയെല്ബള്‍ ആണെന്നുമായിരുന്നു ജെന്നയുടെ കമെന്റ്. അത് നമുക്ക് പിന്നീട് സംസാരിക്കാമെന്ന് ചിരിയോടെ ഹാരിയുടെ മറുപടി. അഭിമുഖത്തിന് ശേഷം ബാര്‍ബറയുടെ നമ്പര്‍ തരാമെന്ന് പറഞ്ഞ ജെന്ന ഇതൊക്കെ അറിഞ്ഞാല്‍ ബാര്‍ബറ തന്നെ കൊല്ലുമെന്നും പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ അവതാരകയായ ജെന്ന അഭിമുഖത്തിനിടയില്‍ ഹാരിയെ ബ്രദര്‍-ഇന്‍-ലോ എന്ന് കളിയാക്കി വിളിക്കുകയും ചെയ്തു.
മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് കോര്‍പ്‌സിന്റെ സ്ഥാപകയാണ് 34കാരിയായ ബാര്‍ബറ. നേരത്തെ പനാമക്കാരനായ ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് മൈക്കി ഫാബ്രിഗയുമായും ന്യൂയോര്‍ക്കിലെ ബിസിനസ്‌കാരനായ ഫ്രാങ്ക് റഹറിനോസിയുമായും പ്രണയത്തിലായിരുന്നു ബാര്‍ബറ.
പ്രണയത്തിന്റെ കാര്യത്തില്‍ ഹാരിയും ഒട്ടും പിന്നിലല്ല. ലണ്ടനിലെ അഭിഭാഷകയായ സിംബാബ്‌വെക്കാരി ചെല്‍സി ഡേവി, വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന്റെ അനിയത്തി പിപ്പ്, ബ്രിട്ടീഷ് നടിയായ ക്രെസിഡ ബോണസ്..ഹാരിയുടെ കാമുകിമാരുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നതാണ്.