വാഷിങ്ടണ്‍:   അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നകുറ്റത്തിന് ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് യുവാവ് അറസ്റ്റിലാകുന്നത്. അര്‍ണവ് ഉപ്പലാപ്പതി(17)യെ  വെള്ളിയാഴ്ച്ചയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.  അമ്മ നളിനി ടെല്ലപ്രോലു (51)നെ 2015 ഡിസംബര്‍ 17ന് പ്ലാസ്റ്റിക്ക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. 

കുറ്റം തെളിഞ്ഞാല്‍ പരോള്‍ ലഭിക്കാത്ത ജീവപര്യന്തം ശിക്ഷയായിരിക്കും അര്‍ണവിന് ലഭിക്കുക. മരിച്ച നിലയില്‍ നളിനിയെ കണ്ടെത്തുമ്പോള്‍ നളിനിയുടെ മുഖത്തും കൈകളിലും മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

അര്‍ണവ് സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ഗ്യാരേജിനകത്ത് പ്ലാസ്റ്റിക് കവറുകൊണ്ട് തല മൂടപ്പെട്ട നിലയില്‍ നളിനിയുടെ മൃദദേഹം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.