പാരീസ്: തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ കണ്ടതിനെത്തുടര്‍ന്ന് ഈഫല്‍ ഗോപുരം അടച്ചു. അപരിചിതന്‍ തോള്‍സഞ്ചിയോടുകൂടിയാണ് ഗോപുരത്തില്‍ കയറിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പരിസരങ്ങളില്‍നിന്ന് ആളുകളെയൊഴിപ്പിച്ച് ഗോപുരം അടച്ചുപൂട്ടി. തീവ്രവാദവിരുദ്ധപോലീസ് സ്ഥലത്തെത്തി.