മനില: ഫിലിപ്പീന്‍സില്‍ അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ 130 പേര്‍. പ്രസിഡന്റ് ബെനിനോ അക്വിനോ അടുത്തവര്‍ഷം സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നുള്ള പൊതുതിരഞ്ഞെടുപ്പിനാണ് ഇത്രയും പേര്‍ മത്സരിക്കാന്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്.
 
ഇത്രയും പേര്‍ സ്ഥാനാര്‍ഥികളാകാന്‍ താത്പര്യം കാട്ടുന്നത് രാജ്യത്തെ ശക്തമായ ജനാധിപത്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് ജെയിംസ് ജിമനസ് പറഞ്ഞു. 2010-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 99 പേരായിരുന്നു സ്ഥാനാര്‍ഥികളാവാന്‍ തയ്യാറായത്. എന്നാല്‍, ഇവരില്‍ 10 പേരെയാണ് മത്സരിക്കാന്‍ അനുവദിച്ചത്.