ടോക്യോ: ചിലിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് വടക്കന്‍ ജപ്പാനില്‍ വെള്ളിയാഴ്ച രാവിലെ നേരിയ സുനാമി അനുഭവപ്പെട്ടു.
 
ഒരടി ഉയരത്തിലുള്ള തിരകള്‍ കുജി നഗരതീരത്ത് അനുഭവപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഒരടിവരെ ഉയരത്തിലുള്ള സുനാമിയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ന്യൂസീലന്‍ഡ് തീരത്ത് സുനാമിയുണ്ടായേക്കാമെന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച പിന്‍വലിച്ചു.