വൈറ്റ്ഹൗസില്‍ ദീപം തെളിയിച്ച് ഒബാമയുടെ ദീപാവലി ആഘോഷം


വൈറ്റ്ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു ഒബാമയുടെ ദീപാവലി ആഘോഷം.

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ ദീപം തെളിയിച്ച് ദീപാവലി ആഘോഷിച്ചു. തന്റെ പിന്‍ഗാമികളും ഈ രീതി തുടരുമെന്ന പ്രത്യാശ ഒബാമ ഫെയ്സ്ബുക്കിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.

വൈറ്റ്ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു ഒബാമയുടെ ദീപാവലി ആഘോഷം.

2009ല്‍ ഒബാമ വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി മാറിയിരുന്നു. അതിനു ശേഷം ഇന്ത്യാ സന്ദര്‍ശനത്തിനിടെ മുംബൈയില്‍ ഭാര്യ മിഷേലിനൊപ്പം കുട്ടികളോടൊത്ത് നൃത്തം ചെയ്ത് ദീപാവലി ആഘോഷിച്ച ഓര്‍മകളും ഒബാമ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

2009 ല്‍ മുംബൈയില്‍ നടന്ന ആഘോഷം

ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയിലെ യു.എസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരട്ടെയെന്നും ഒബാമ കുറിച്ചു.

ദീപാവലി ആഘോഷവേളയില്‍ കുടുംബത്തോടൊപ്പം ആശംസകള്‍ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്നും പ്രത്യാശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented