സ്ത്രീകളുടെ സ്ഥാനം അടുക്കളയില്‍; ഭാര്യയ്‌ക്കെതിരെ നൈജീരിയന്‍ പ്രസിഡന്റ്


ഏത് പാര്‍ട്ടിയിലാണ് എന്റെ ഭാര്യ എന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം, വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലുമാണ്- ബുഹാരി പറഞ്ഞു.

ബര്‍ലിന്‍:സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തിൽ നിന്നിറക്കുമെന്ന ഭാര്യയുടെ ഭീഷണിക്കെതിരെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്നാണ് ഇതിനെക്കുറിച്ച് ബുഹാരി പ്രതികരിച്ചത്.

ബര്‍ലിനില്‍ നടന്ന വാർത്താ സമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം തന്റെ ഭാര്യ ഐഷ ബുഹാരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം തുറന്നടിച്ചത്. ഏത് പാര്‍ട്ടിയിലാണ് എന്റെ ഭാര്യ എന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം, വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലുമാണ്- ബുഹാരി പറഞ്ഞു. തനിക്ക് ഭാര്യ അയിഷയേക്കാളും പ്രതിപക്ഷാംഗങ്ങളെക്കാളും അറിവുണ്ടെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലും സന്നിഹിതയായിരുന്ന ചടങ്ങിലാണ് ബുഹരി ഈ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയതെന്നതാണ് ശ്രദ്ധേയം.

കുത്തഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ നേരെയാക്കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിനെ പരാജയപ്പെടുത്തുമെന്ന് മുഹമ്മദ് ബുഹാരിയുടെ ഭാര്യ ഐഷ ബുഹാരി കഴിഞ്ഞ ദിവസം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ സര്‍ക്കാരിനു കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് യാതൊരു അറിവുമില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടവരില്‍ പലരും ജോലി ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഭരണത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി പറഞ്ഞിരുന്നു. ഇതാണ് മുഹമ്മദ് ബുഹാരിയെ പ്രകോപിതനാക്കിയത്.

ബുഹാരിയുടെ പ്രസ്താവന തമാശയായി എടുത്താല്‍ മതിയെന്ന് വിശദീകരിച്ചുകൊണ്ട് പിന്നീട് പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് രംഗത്തെത്തി. രാഷ്ട്രീയത്തില്‍ ഇത്തരം ചില നര്‍മങ്ങള്‍ ആവശ്യമാണെന്ന് വക്താവ് ഗരാബ് ഷേഹു തന്റെ ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരി അത്തരത്തില്‍ ഒരാളല്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായി കാമി അഡേസുന്‍ എന്ന വനിതയാണുള്ളത്. ഇത് വനിതകളെക്കുറിച്ച് ബുഹാരിക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ സോഷ്യല്‍ മീഡയിയിലും മറ്റു മാധ്യമങ്ങളിലും നൈജീരിയന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട മുഹമ്മദ് ബുഹാരി നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയിരുന്നു അദ്ദേഹം അധികാരമേറ്റെടുത്തത്. തിരഞ്ഞെടുപ്പില്‍ ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ ആയിഷയും ബുഹാരിയ്ക്കുവേണ്ടി പ്രചരണ രംഗത്തിറങ്ങിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented