ഡർബൻ യൂണിവേഴ്സിറ്റിയിൽ ഡോ. പ്രകാശൻ പുതിയേട്ടി ഗാന്ധി സ്മാരക പ്രഭാഷണം നടത്തി


ഡോ. പ്രകാശൻ പുതിയേട്ടി ഗാന്ധി സ്മാരക വാർഷിക പ്രഭാഷണം നിർവഹിക്കുന്നു. ഗാന്ധി ഡെവലപ്മെന്റ് ട്രസ്റ്റ് ചെയർപേഴ്സൺ ഇള ഗാന്ധി, മകൾ ആശ ഗാന്ധി, വകുപ്പ് മേധാവി ഡെസനി സൂബൻ എന്നിവർ മുൻ നിരയിൽ.

ഡർബൻ: ദക്ഷിണാഫ്രിക്കയിലെ ഡർബൻ യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി ഓഫ് ആർട്സ് ആൻഡ് ഡിസൈനിൽ ഡോ. പ്രകാശൻ പുതിയേട്ടി മഹാത്മ ഗാന്ധി സ്മാരക വാർഷികപ്രഭാഷണം നടത്തി. മാതൃഭൂമി ന്യൂഡൽഹി ചീഫ് കറസ്പോണ്ടന്റായ പ്രകാശൻ 'മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും' എന്ന വിഷയമാണ് അവതരിപ്പിച്ചത്. പത്രപ്രവർത്തകനെന്ന നിലയിൽ ഗാന്ധിജി പിന്തുടർന്ന ആശയങ്ങളും അദ്ദേഹം വിശദീകരിച്ചു.

വകുപ്പുമേധാവി ഡോക്ടർ ഡെസനി സൂബൻ അധ്യക്ഷയായി. പ്രൊഫസർ സിഫുമലേലെ സോണ്ടി ഗാന്ധി സ്മാരക പ്രഭാഷണത്തിന്റെ പ്രാധാന്യം വിവരിച്ചു. കില മുൻ ഡയറക്ടറും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ പി.പി. ബാലൻ പ്രഭാഷകനെ പരിചയപ്പെടുത്തി.



ഗാന്ധിജിയുടെ കൊച്ചുമകളും ഗാന്ധി ഡെവലപ്മെന്റ് ട്രസ്റ്റ് ചെയർപേഴ്സണുമായ ഇള ഗാന്ധി നന്ദി പറഞ്ഞു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സ്ഥാപിച്ച ഫീനിക്സ് ആശ്രമത്തിന്റെ മുഖപത്രമായ സത്യാഗ്രഹയിൽ പ്രഭാഷണത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിക്കുമെന്ന് ഇള ഗാന്ധി പറഞ്ഞു.

Content Highlights: Mahatma Gandhi Annual Lecture, Durban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented