നരേന്ദ്ര മോദി| Photo: ANI
ടോക്യോ: ബി.ജെ.പി. സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കി മാറ്റുകയും ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോക്യോയില്‍ നടക്കുന്ന ദ്വിദിന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്.
കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് നാം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കുകയും ചെയ്തു. വികസനത്തിന്റെ കരുത്തുറ്റ സ്തംഭമായി ജനാധിപത്യം വര്‍ത്തിക്കുകയാണ്, മോദി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ പൗരന്മാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും വിധത്തില്‍ ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിര്‍വഹണം സാധ്യമാക്കുന്നതുമായ സംവിധാനം നിലവില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത്, മോദി പറഞ്ഞു.
ഇന്ത്യ, യു.എസ്., ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്. മോദിയെ കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കള്‍.
Content Highlights: made our democracy strong and resilent in last eight years
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..