മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം. ഗ്യാസ് ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി മാഡ്രിഡ് മേയര്‍ ജോസ് ലൂയിസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച വലിയ ശബ്ദത്തോടെയാണ് കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തകരേയും അഗ്നിശമനസേനയേയും പോലീസിനേയും സംഭവ സ്ഥലത്ത് വിന്യസിച്ചതായി മാഡ്രിഡ് അടിയന്തര രക്ഷാസേന അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തില്‍നിന്ന് വലിയതോതില്‍ പുക ഉയരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് വലിയ കേടുപാടുണ്ടെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

content highlights: Loud explosion rocks central Madrid, 2 dead as Spanish authorities deploy rescue teams