ആ ദിവസം 'ഡി ഡേ', ആ കോഡ് 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍'; കറുപ്പണിഞ്ഞ് ബിബിസിയും


കറുത്ത വസ്ത്രമണിഞ്ഞെത്തുന്ന അവതാരകരാകും രാജ്ഞിയുടെ മരണവാര്‍ത്ത ബി.ബി.സിയില്‍ വായിക്കുക.

File Photo | AP

ലണ്ടന്‍: ഏഴുപതിറ്റാണ്ടോളം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയ്ക്ക് വിട. വ്യാഴാഴ്ച സ്‌കോട്ട്‌ലാന്‍ഡിലെ ബാല്‍മൊറാല്‍ കാസിലിലായിരുന്നു ഏറ്റവും കൂടൂതല്‍ കാലം ബ്രിട്ടനെ നയിച്ച രാജ്ഞിയുടെ അന്ത്യം.

രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചാല്‍ അത് പൊതുജനത്തെ അറിയിക്കുന്നതിനും മറ്റു ചടങ്ങുകള്‍ക്കും കൃത്യമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. രാജ്ഞി മരിക്കുന്ന ദിവസത്തെ 'ഡി ഡേ' എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. മരണം സ്ഥിരീകരിച്ചാല്‍ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിക്കുകയും 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' എന്ന കോഡ് അറിയിക്കുന്നതുമാണ് ആദ്യഘട്ടം. രാജ്ഞി മരിച്ചു എന്നതിന്റെ കോഡാണ് 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍'.

ഈ സന്ദേശം ലഭിക്കുന്നതോടെ പ്രധാനമന്ത്രി രാജ്ഞിയുടെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിക്കും. രാജ്ഞിയുടെ അധികാരപരിധിയിലെ 15 സര്‍ക്കാരുകള്‍ക്കും കോമണ്‍വെല്‍ത്തിലെ മറ്റു അംഗരാജ്യങ്ങള്‍ക്കും വിവരം കൈമാറും. പിന്നാലെ യു.കെ. പ്രസ് അസോസിയേഷനും മാധ്യമങ്ങള്‍ക്കും മരണവാര്‍ത്ത അയച്ചുനല്‍കും. ദുഃഖസൂചകമായി എല്ലായിടത്തും പതാക പകുതി താഴ്ത്തുകയും മണികള്‍ മുഴക്കുകയും ചെയ്യും.

ഇതിനുപിന്നാലെ നേരത്തെ തയ്യാറാക്കിയ 'ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ്' ആരംഭിക്കും. അതേസമയം, ലണ്ടനില്‍വെച്ച് മരണം സംഭവിച്ചാലാണ് ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ് അനുസരിച്ചുള്ള നടപടികളിലേക്ക് നീങ്ങുകയെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞി മരിച്ചത് സ്‌കോട്ട്‌ലാന്‍ഡിലായതിനാല്‍ പകരം 'ഓപ്പറേഷന്‍ യൂണികോണ്‍' അനുസരിച്ചുള്ള പ്രോട്ടോക്കോള്‍ ആണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രാജ്ഞിയുടെ മരണവാര്‍ത്ത അറിയുന്നതോടെ ബി.ബി.സി.യുടെ പരിപാടികള്‍ നിര്‍ത്തിവെയ്ക്കുകയും പ്രത്യേക റിപ്പോര്‍ട്ടായി മരണവാര്‍ത്ത അവതരിപ്പിക്കുന്നതുമാണ് രീതി. കറുത്ത വസ്ത്രമണിഞ്ഞെത്തുന്ന അവതാരകരാകും രാജ്ഞിയുടെ മരണവാര്‍ത്ത ബി.ബി.സിയില്‍ വായിക്കുക. ഇതോടൊപ്പം ബിബിസിയുടെ ലോഗോ അടക്കമുള്ളവ കറുത്ത നിറത്തിലേക്ക് മാറുകയും ചെയ്യും. പിന്നീടങ്ങോട്ട് ദിവസങ്ങളോളം ബിബിസി അടക്കമുള്ള രാജ്യത്തെ മറ്റു ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളുടെ സമ്പൂര്‍ണ കവറേജാകും ഉണ്ടായിരിക്കുക.


Content Highlights: london bridge is down the code to inform queen elizabeth death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented