ഇസ്ലാമാബാദ്:  ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഖുറം ഷെഹസാദ് ഭട്ട് നാല് വര്‍ഷം മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്. ദി എക്‌സ്പ്രസ് ട്രിബ്യൂണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോയ ഇയാള്‍ അമ്മാവന്റെ വീട്ടിലാണ് താമസിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് പൗരനായ ഇയാള്‍ പാകിസ്താനിലാണ് ജനിച്ചത്. പഞ്ചാബിലെ ഝലം ജില്ലയില്‍ നിന്ന് 1998ല്‍ ഭട്ടിന്റെ പിതാവ് കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. 

"ഖുറം ഷഹ്‌സാദുമായി എന്റെ കുടുംബത്തിനും എനിക്കും ബന്ധമില്ല. അദ്ദേഹം ഒരു ബ്രിട്ടീഷ് പൗരനാണ്. എന്നാല്‍ പാകിസ്താനെയും എന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ പാക് നല്‍കിക്കഴിഞ്ഞു."-ബട്ടിന്റെ ബന്ധു നിസാര്‍ ദാറിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടതിന്റെ ഉത്തരവാദിത്വം ഭട്ടിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.