ഋഷി സുനകിന്‌ ആശംസകള്‍ നേര്‍ന്ന് ലിസിന്റെ പടിയിറക്കം


'ഞാന്‍ ബ്രിട്ടനിലും ബ്രിട്ടീഷ് ജനതയിലും വിശ്വസിക്കുന്നു' -വെറും 49 ദിവസം മാത്രം ബ്രിട്ടന്റെ പ്രധാന മന്ത്രി സ്ഥാനത്തിരുന്ന ലിസ് ട്രസ് ഋഷി സുനക്കിന് എല്ലാ വിജായാശംസകളും നേര്‍ന്ന് പടിയിറങ്ങി.

ലിസ് ട്രസ് സംസാരിക്കുന്നു

ലണ്ടന്‍: ഋഷി സുനകിന് വിജയാശംസകള്‍ നേര്‍ന്നും തന്റെ ഭരണകാലയളവിലെ പ്രതിസന്ധികള്‍ ഓര്‍മിച്ചും ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ്. ഋഷിക്ക് എല്ലാ ആശംസകളും നേരുന്നു' രാജി സമര്‍പ്പിക്കാന്‍ ബക്കിംഗ്ഹാംപാലസിലേക്ക് തിരിക്കും മുന്‍പ് ലിസ് പറഞ്ഞു. '' ഒരു കൊടുങ്കാറ്റിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്, പക്ഷെ ഞാന്‍ ബ്രിട്ടനിലും ബ്രിട്ടീഷ് ജനതയിലും വിശ്വസിക്കുന്നു. രാജ്യം അതിന്റെ സുവര്‍ണ്ണ ഘട്ടത്തിലേക്ക് തിരിച്ചെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' -എന്നായിരുന്നു ലിസിന്റെ വാക്കുകള്‍.

ആര്‍തര്‍ വെല്ലസ്ലിക്ക് ശേഷം ഏറ്റവും ചുരുങ്ങിയ കാലം ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണ് ലിസ് ട്രസ്. 2022 സെപ്റ്റംബര്‍ മാസം 6ാം തീയതി അധികാര സ്ഥാനത്ത് വന്ന ലിസിന് വെറും 49 ദിവസങ്ങള്‍ മാത്രമേ കസേരയില്‍ തുടരാനായുള്ളൂ. അധികാരത്തിലെത്തിയ ലിസ് ട്രസിനെ കാത്തിരുന്നത് സാമ്പത്തിക പ്രശ്നങ്ങളും രാജ്യം നേരിടാന്‍ പോകുന്ന കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയും ആയിരുന്നു. ലിസ് കൊണ്ട് വന്ന സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധയിലാക്കി. രാജിയല്ലാതെ ലിസിന് മറ്റ് മാര്‍ഗം ഒന്നുമില്ലായിരുന്നു.



ഈ അവസരത്തിലാണ് ഋഷി സുനക്ക് അധികാരത്തിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബ്രിട്ടനെ സ്ഥിരതയില്‍ എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ്‌ ഋഷിയെ കാത്തിരിക്കുന്നത്.

Content Highlights: liz truss resigns from the british prime minister role short span prime minister of britan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented