വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യം | ചിത്രം: Screengrab - youtube.com|channel|BigJetTV
ലണ്ടന്‍: യൂനിസ് കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിക്കുന്നതിനിടെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ പൈലറ്റുമാര്‍ അപകടകരമായ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വമായ ലാന്‍ഡിങ്ങുകള്‍ നടത്തുന്നതിന്റെ യൂട്യൂബ് ലൈവ് സ്ട്രീം വീഡിയോക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാര്‍. വിഡിയോ വെെറലായി. നിരവധി പേരാണ് ഇത് മാധ്യമങ്ങളില്‍ പങ്കുവച്ചത്.
എട്ട് മണിക്കൂര്‍ മുമ്പ് ആരംഭിച്ച യൂട്യൂബ് ലൈവ് സ്ട്രീമില്‍ ബിഗ് ജെറ്റ് ടിവി അവതാരകന്‍ ജെറി ഡയറിന്റെ വിശദമായ കമന്ററിയോട് കൂടിയ വീഡിയോ കാണാന്‍ കാഴ്ചക്കാരുടെ കുത്തൊഴിക്കാണ് ഉണ്ടാകുന്നത്. ത്രില്ലടിപ്പിക്കുന്ന ലാന്‍ഡിംഗുകള്‍ ഒരു ഘട്ടത്തില്‍ 3.3 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ കണ്ടു.
മധ്യ അറ്റ്ലാന്റിക് സമുദ്രത്തില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റ് ജെറ്റ് സ്ട്രീം വഴി അസോറസില്‍ നിന്ന് യൂറോപ്പിലേക്ക് കുതിച്ചുകയറിയത് ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണക്കുകള്‍ പ്രകാരം യൂനിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുകെയിലുടനീളം മൊത്തം 436 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. കൊടുങ്കാറ്റ് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിനെയാണ് ബാധിച്ചത്. 15 വര്‍ഷത്തിനിടെയുള്ള അതിശക്തമായ കൊടുങ്കാറ്റായിട്ടാണ് യൂനിസിനെ വിലയിരുത്തുന്നത്. നിരവധി മരണങ്ങളും നാശനഷ്ടങ്ങളും രാജ്യത്തിലുടനീളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: live stream of risky landings at heathrow airport goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..