Photo: Getty Images
വില്‍നസ്: ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ. സുരക്ഷാ വീഴ്കള്‍ ചൂണ്ടിക്കാട്ടിയാണ് 5ജി ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ലിത്വാനിയ മുന്നറിയിപ്പ് നല്‍കുന്നത്.
ഉപഭോക്താക്കള്‍ അവരുടെ ചൈനീസ് ഫോണുകള്‍ കഴിയുന്നത്രയും വേഗത്തില്‍ ഉപേക്ഷിക്കുകയും പുതിയവ വാങ്ങാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്ന് ലിത്വാനിയന്‍ പ്രതിരോധ മന്ത്രാലയം ഉപമന്ത്രി മര്‍ഗിരിസ് അബുകെവികിയസ് മുന്നറിയിപ്പ് നല്കി.
ലിത്വാന നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ചൈനീസ് നിര്‍മാതാക്കളുടെ 5ജി ഫോണുകള്‍ പരിശോധിച്ചിരുന്നു. ഒരു ഫോണിന് ബില്‍റ്റ് ഇന്‍ സെന്‍സര്‍ഷിപ്പ് ഉള്ളതായും മറ്റൊന്നിന് സുരക്ഷാ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി.
അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെന്‍സര്‍ ചെയ്യുന്നില്ലെന്നും കമ്പനികള്‍ അറിയിച്ചു
“Free Tibet”, 'Long live Taiwan independence' 'democracy movement തുടങ്ങി 450 ഓളം വാക്കുകള്‍ ഫോണിലെ സംവിധാനം സെന്‍സര്‍ ചെയ്യുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..