ഒഴുക്കുള്ള പുഴയിലെ ആഴം കുറഞ്ഞ ഭാഗത്തു കൂടി നടന്ന് പുഴ കടക്കുകയാണ് സിംഹവും മൂന്ന് കുട്ടികളും. അതിനിടെ തിരയില്‍ പെട്ട് വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങുന്ന ഒരു കുട്ടിയെ അമ്മസിംഹം കടിച്ചുയര്ത്തുന്നു. അതിനൊപ്പം കൂടെയുള്ള മറ്റ് രണ്ട് കുട്ടികളെ വെറുതെയൊന്ന് കടിച്ച് കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുന്നു, സൂക്ഷിക്കണമെന്ന് കുട്ടികളെ ഓര്‍മപ്പെടുത്തുന്ന പോലെ. കൂടാതെ പുഴയില്‍ മുതലയുടെ സാന്നിധ്യവും ഉണ്ട്.
വരിവരിയായി നീങ്ങുന്ന സിംഹത്തേയും കുട്ടികളേയും ക്യാമറയില്‍ പകര്‍ത്തിയത് ലൂക്ക ബ്രക്കാലി എന്ന ഫോട്ടോഗ്രാഫറാണ്. കെനിയയിലെ മസായി മാര വന്യജീവി കേന്ദ്രത്തില്‍ സന്ദര്‍ശനത്തിടെയാണ് ലൂക്കയ്ക്ക് ഈ അസുലഭരംഗം പകര്‍ത്താനുള്ള അവസരം ലഭിച്ചത്.
സിംഹക്കുട്ടികള്‍ പുഴ കടക്കുന്നത് അപൂര്‍വമാണെന്ന് ലൂക്ക പറയുന്നു. ലൂക്കയുടെ ഗൈഡ് ഇത്തരത്തിലൊരു കാഴ്ച ആദ്യമായാണ് കാണുന്നത്. പത്ത് കൊല്ലമായി മസായി മാരയില്‍ ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണത്.
Content Highlights: Lioness Snatches Cub From Crocodile-Infested River
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..