Image Courtesy:Video Shared by twitter.com/Morris_Monye
കിങ്സ്റ്റണ്‍: ശല്യപ്പെടുത്തിയ മൃഗശാലാജീവനക്കാരന്റെ വിരല്കടിച്ചു പറിച്ച് സിംഹം. കരീബിയന്‍ ദ്വീപുരാജ്യമായ ജമൈക്കയിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കാന്‍, ജീവനക്കാരന് കൂട്ടില്‍ കിടക്കുന്ന സിംഹത്തിന്റെ വായില്‍ കൈയ്യിടുകയും മുഖത്തെ രോമത്തില്‍ പിടിച്ചുവലിക്കുകയും മറ്റും ചെയ്യുന്നുണ്ട്.
ജീവനക്കാരന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായ സിംഹം, അയാളുടെ വിരല്‍ വായില്‍കുടുങ്ങിയതോടെ കടിച്ചു പറിക്കുകയായിരുന്നു. വിരല്‍ സിംഹത്തിന്റെ വായില്‍ കുടുങ്ങിയതിന് പിന്നാലെ കൈവലിച്ചെടുക്കാന്‍ ജീവനക്കാരന് പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജീവനക്കാരന്റെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. വിരല്‍ സിംഹം കടിച്ചുപറിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം.
സംഗതി തമാശയാണെന്നാണ് കരുതിയതെന്നും അതിന്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നും സന്ദര്‍ശകരില്‍ ഒരാള്‍ ജമൈക്ക ഒബ്സെര്വറിനോടു പറഞ്ഞു. സിംഹത്തിന്റെ വായില്‍നിന്ന് കൈവിടുവിച്ച് ജീവനക്കാരന് നിലത്തുവീണതോടെയാണ് സംഭവം എന്താണെന്ന് എല്ലാവരും മനസ്സിലാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: lion bitten off zoo keepers finger
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..