പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ ജീവന്മരണപോരാട്ടം; വിജയിച്ചത് കരുത്തന്‍, വീഡിയോ


ക്രമണവും കീഴടക്കലും ഇരയാക്കലുമെല്ലാം വന്യജീവിലോകത്തില്‍ പതിവാണ്. എന്നാല്‍ പോരാട്ടം രണ്ട് കരുത്തര്‍ തമ്മിലാണെങ്കില്‍ കാണുന്നവര്‍ക്ക് അത് ഒരൊന്നര കാഴ്ചയായിരിക്കും. കെനിയയിലെ മസായിമാരയില്‍ ട്രയാങ്കിള്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിയ സന്ദര്‍ശകര്‍ക്കാണ് ഇത്തരത്തിലൊരു കാഴ്ച കാണാനായത്.

ഭീമന്‍ പെരുമ്പാമ്പും പുള്ളിപ്പുലിയും തമ്മിലാണ് പോരാട്ടമുണ്ടായത്. ഒരു ഘട്ടത്തില്‍ പുള്ളിപ്പുലി പെരുമ്പാമ്പിന്റെ വായിലായി എന്ന് കരുതിയെങ്കിലും പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് അതിവിദഗ്ധമായി പുള്ളിപ്പുലി രക്ഷപ്പെട്ടു. പോരാട്ടത്തിനൊടുവില്‍ പെരുമ്പാമ്പിനെ പുള്ളിപ്പുലി കീഴ്‌പ്പെടുത്തി.

അവിചാരിതമായി കണ്ടുമുട്ടിയ രണ്ടു ജീവികളും പരസ്പരം നോക്കി നിന്നു. ആദ്യം ആക്രമിച്ചത് പെരുമ്പാമ്പായിരുന്നു. ഒഴിഞ്ഞു മാറിയ പുള്ളിപ്പുലിയെ ചുറ്റിപ്പിണഞ്ഞ് കീഴടക്കാനുള്ള ശ്രമത്തിലായി പാമ്പ്. പുള്ളിപ്പുലി പെരുമ്പാമ്പിന്റെ വയറ്റിലാകുമെന്ന സന്ദര്‍ശകരുടെ ആശങ്കയൊഴിവാക്കി, ചുറ്റി ചുറ്റിയില്ല എന്ന ഘട്ടത്തില്‍ പുള്ളിപ്പുലി കുതിച്ചു ചാടി.

ചാട്ടത്തെ തുടര്‍ന്ന് പെരുമ്പാമ്പിന്റെ തലയില്‍ പുലി കടിയും പാസാക്കി. ആ കടിയെ തുടര്‍ന്ന് പെരുമ്പാമ്പ് പരാജയം സമ്മതിച്ച് പിന്‍വാങ്ങി. അനങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലായ പാമ്പ് ചത്തിട്ടുണ്ടാവുമെന്ന് സന്ദര്‍ശകര്‍ പറഞ്ഞു.

പുള്ളിപ്പുലി വളരെ ക്ഷമയോടെയാണ് പെരുമാറിയതെന്ന് പോരാട്ടരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മൈക്ക് വെല്‍ട്ടണ്‍ എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. പുള്ളിപ്പുലിയുടേയും പെരുമ്പാമ്പിന്റെയും സംഘട്ടനരംഗങ്ങള്‍ പകര്‍ത്താനായതിന്റെ സന്തോഷവും മൈക്ക് പങ്കുവെച്ചു.

Content Highlights: Leopard And Python Caught In A Death Match, Masai Mara

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented