ലീ കുൻ ഹീ |Photo:AP
സോള്‍: സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്‌ക്ട്രോണിക്‌സ് നിര്‍മാതാക്കളാക്കി മാറ്റിയത്. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരമേറ്റെടുത്തത്. കൈക്കൂലി ഉള്‍പ്പടെയുള്ള ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ രണ്ടു തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2014 മുതല്‍ ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്.
Content Highlights: Lee Kun-hee of Samsung Dies at 78
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..