നാസ പുറത്തിറക്കിയ ചിത്രം
ഭൂമിയും ആകാശവും ചേർന്ന പ്രപഞ്ചദൃശ്യങ്ങൾ നമുക്കെപ്പോഴും കൗതുകക്കാഴ്ചയാണ്. അത്തരം ദൃശ്യങ്ങളിൽ വീര്യം കൂടിയ ഒന്ന് പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
അടുത്തയിടെ നാസ വിക്ഷേപിച്ച ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ് പകർത്തിയ, ഔദ്യോഗികകമായ പുറത്തിറക്കിയ ആദ്യ ദൃശ്യമാണിത്. യു.എസ്.പ്രസിഡന്റ് ജോ ബൈഡൻ ചിത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.
ആകാശത്ത് ഒരു മണൽത്തരിയോളം പോന്ന ഇടത്തിലൂടെ ആ ബഹിരാകാശ ടെലസ്‌കോപ്പ് ബാഹ്യപ്രപഞ്ചത്തിലേക്ക് ആഴത്തിൽ നോക്കിയപ്പോൾ ലഭിച്ച ദൃശ്യമാണിതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
ചിത്രത്തിന്റെ മുന്നിൽ പ്രകാശവാലുകളുള്ളവ നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥത്തിലെ നക്ഷത്രങ്ങളാണ്. അതിന് പിന്നിലായി കാണപ്പെടുന്നത് ആയിരക്കണക്കിന് ഗാലക്‌സികളാണ്.
ലോകത്തെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ ടെലസ്‌കോപ്പാണ് ജെയിംസ് വെബ്ബ് എന്നകാര്യം സ്ഥിരീകരിക്കുന്നതാണ് പുറത്തിറക്കിയ ദൃശ്യം. #UnfoldTheUniverse എന്ന പേരിൽ നാസ ആരംഭിക്കാനിരിക്കുന്ന ദൗത്യത്തിന്റെ ആദ്യപടിയായാണ് ഈ ചിത്രം പുറത്തുവിട്ടത്.
.jpg?$p=ea79d92&&q=0.8)
അമേരിക്കയ്ക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഈ ചിത്രങ്ങൾ ലോകത്തെ അറിയിക്കുന്നു. മാത്രമല്ല, നമ്മുടെ കുട്ടികളെ അവരുടെ കഴിവിനപ്പുറം മറ്റൊന്നുമില്ലെന്ന് ഇത് ഓർമ്മിപ്പിക്കുകയും ചെയ്യുന്നം- നാസയുടെ ചിത്രം പുറത്തിറക്കിക്കൊണ്ട് പ്രസിഡൻറ് ബൈഡൻ പറഞ്ഞു. ഇതുവരെ ആർക്കും കഴിയാത്ത സാധ്യതകൾ നമുക്ക് കാണാനാകും, ഇതുവരെ ആരും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് നമുക്ക് പോകാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു. 2021 ഡിസംബർ 25 നാണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്. ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിന്റെ മുൻഗാമിയായ ഹബ്ബിൾ സ്‌പേസ് ടെലസ്‌കോപ്പിന്, പ്രപഞ്ചത്തിന്റെ ഇത്ര വ്യക്തതയുള്ള ദൃശ്യം പകർത്താനായിട്ടില്ല.
Content Highlights: Landmark Webb telescope releases first science image
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..