സിങ്കപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്ന സിങ്കപ്പൂരില്‍ രണ്ട് ദക്ഷിണ കൊറിയന്‍ പത്രപ്രവര്‍ത്തകര്‍ അറസ്റ്റിലായി. സിങ്കപ്പൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

  ഉത്തരകൊറിയന്‍ അംബാസിഡറുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൗത്ത് കൊറിയന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് എന്ന മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. 

   ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച്ച റിപ്പോര്‍ട്ട് ചെയ്യാനായി ഏകദേശം മൂവായിത്തോളം മാധ്യമ പ്രവര്‍ത്തകാരാണ് എത്തുന്നത്. ഞായറാഴ്ച്ചയാണ് കിമ്മും ട്രംപും കൂടിക്കാഴ്ച്ചക്കായി സിങ്കപ്പൂരില്‍ എത്തുന്നത്. 

  അതേസമയം കിം ജോങ് ഉന്നിനോട് രൂപസാദൃശ്യമുള്ള ഒരാളെ സിങ്കപ്പൂര്‍ വിമാനത്താവളത്തില്‍ ചോദ്യം ചെയ്തതായും വാര്‍ത്തകളുണ്ട്. ഇയാളോട് കൂടിക്കാഴ്ച്ച നടക്കുന്ന സെന്റോസ ദ്വീപിന്‌റെ സമീപത്തേക്ക് പോവരുതെന്ന് പോലീസ് ഉപദേശിച്ചു എന്നാണ് വാര്‍ത്തകള്‍.

 

Content highlight: Kim Jong-un , Trump