സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് കിം ജോങ് ഉന്‍ കത്തയച്ചതായി ഉത്തര കൊറിയ


-

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്‌ കിം കത്തയച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ 108ാം ജന്മദിനത്തിന് ആശംസയറിച്ച സിറിയന്‍ പ്രസിഡന്റിന് കിം നന്ദി അറിയിച്ചുകൊണ്ട് മറുപടി അയച്ചുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഉത്തരകെറിയന്‍ ഔദ്യോഗിക മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് കിം അതീവ ഗുരുതരാവസ്ഥയിലാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 15ന് നടന്ന മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെ കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.

ഉത്തരകൊറിയയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ് സ്ഥാപക പിതാവായ കിം ഇല്‍ സൂങിന്റെ ജന്മവാര്‍ഷികം. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഇതിനിടെ കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയയും രംഗത്തെത്തി.

ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷം ഏപ്രില്‍ 12നാണ് കിമ്മിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അമിതമായ പുകവലിയും അമിതവണ്ണവും മാനസിക സമ്മര്‍ദ്ദവുമാണ് കിമ്മിന്റെ ആരോഗ്യനില വഷളാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകളോട് ഇതുവരെ മൗനം പാലിച്ച ഉത്തരകൊറിയ ആദ്യമായാണ് കിം ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്ന സൂചന നല്‍കികൊണ്ട് വാര്‍ത്ത പുറത്തുവിടുന്നത്.

Content Highlight: Kim Jong-un sends letter to Syrian President al-Assad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented