വികാരാധീനനായി സംസാരിക്കുന്ന കിം ജോങ് ഉൻ | ഫോട്ടോ : AP
പ്യോങ്യാങ് : കോവിഡ് മഹാമാരിക്കിടെ ജനങ്ങളെ സേവിക്കാന്‍ കഴിയാഞ്ഞതില്‍ മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍. ഭരണ കക്ഷിയായ വർക്കേർസ് പാർട്ടി ഓഫ് കൊറിയയുടെ 75ാം വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിനിടെ നടത്തിയ പ്രസംഗത്തിലാണ് തന്റെ കണ്ണട ഊരി കണ്ണു തുടച്ച് കൊണ്ട് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. അതേ സമയം തന്റെ ഭരണ കൂടത്തിനു മേല്‍ വര്‍ധിക്കുന്ന സമ്മര്‍ദ്ദത്തിന്റെ സൂചനയാണീ കണ്ണീര്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
"ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു", കിം പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
"എന്തുകൊണ്ടാണ് ഇത്തരമൊരു അവസരത്തില്‍ കണ്ണുനീര്‍ ഒഴുകിയെത്തിയതെന്ന് നോക്കേണ്ടത് പ്രധാനമാണ്,'' കൊറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷന്റെ ഉത്തര കൊറിയ ഡിവിഷന്‍ ഡയറക്ടര്‍ ഹോംഗ് മിന്‍ കൊറിയ ടൈംസിനോട് പറഞ്ഞു. കിം വളരെയധികം തന്റെ നേതൃത്വത്തിന്‍മേല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
content highlights: Kim Jong Un wipes away tears and apologise to North Koreans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..