കോവിഡ് പ്രതിരോധം പാളി; ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുറത്താക്കി കിം ജോങ് ഉന്‍


കിം ജോങ് ഉൻ | Photo: AP

സോള്‍: കോവിഡിനെ വേണ്ടവിധത്തില്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ 'വലിയൊരു പ്രതിസന്ധി'യിലേക്ക് തള്ളിവിട്ടതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആരെയൊക്കെയാണ് പുറത്താക്കിയതെന്നതും എത്ര ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയതെന്നതും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭരണം കൈയ്യാളുന്ന ഉത്തരകൊറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് കിം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

കോവിഡ് 19 മഹാമാരി ഉത്തര കൊറിയയെ രൂക്ഷമായി ബാധിച്ചതായാണ് ലഭ്യമാകുന്ന വിവരം. രാജ്യത്ത് നിലനില്‍ക്കുന്ന വളരെ ദുര്‍ബലമായ ആരോഗ്യ-ചികിത്സാ സംവിധാനം ഉയര്‍ന്ന തോതിലുള്ള രോഗികളെ ചികിത്സിക്കുന്നതില്‍ പരാജയപ്പെട്ടതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പരിശോധനാ സംവിധാനങ്ങളും ഉത്തര കൊറിയയില്‍ വളരെ ദുര്‍ബലമാണ്.

നിലവില്‍ രാജ്യത്ത് കോവിഡ് 19 എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നും മരണങ്ങള്‍ എത്രയെന്നും സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ അതിശക്തമായ നടപടികളാണ് ഉത്തര കൊറിയ കൈക്കൊള്ളുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി 2020 ജനുവരി മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയതിന് രണ്ടു പേര്‍ക്ക് കിം ഭരണകൂടം വധശിക്ഷ നടപ്പാക്കിയിരുന്നു. കോവിഡ് നിയന്ത്രണം ലംഘിച്ച് ചൈനയില്‍നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തതിനായിരുന്നു ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചത്. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജ്യം കടുത്ത വറുതിയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Kim Jong Un warns of 'grave consequences' and fires top officials after Covid-19 incident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented