-
സോള്‍: തന്റെ രാജ്യം ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സമീപ ഭാവിയില്‍ തന്ത്രപരമായ പുതിയ ആയുധം അവതരിപ്പിക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം.
ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നതിന് ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളോട് അമേരിക്ക പ്രതികരിക്കാത്തതിനാല്‍ ശനിയാഴ്ച മുതല്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയുടെ നാല് ദിവസത്തെ യോഗം കിം വിളിച്ചു. അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ യോഗം ചേരാറുള്ളത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണകൊറിയയുമായി യുഎസ് സൈനികാഭ്യാസം തുടര്‍ന്നതും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും ഭീഷണിപ്പെടുത്തിയുള്ള നിര്‍ദേശങ്ങളുമാണ് കിമ്മിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തെങ്കിലും ചര്‍ച്ചള്‍ക്കുള്ള വാതില്‍ തുറന്നിട്ടുണ്ട്. അമേരിക്കയുടെ പ്രതികരണത്തിന് അനുസൃതമായിട്ടായിരിക്കും ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍.
സമീപ ഭാവിയില്‍ ഉത്തരകൊറിയ കൈവശം വെക്കേണ്ട പുതിയ തന്ത്രപരമായ ആയുധത്തിന് ലോകം ഉടന്‍ സാക്ഷ്യം വഹിക്കുമെന്നും കിം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ നിന്നുള്ള ആണവ ഭീഷണികള്‍ ഉള്‍ക്കൊള്ളാനും തങ്ങളുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിവുള്ള ശക്തമായ ആണവ പ്രതിരോധത്തെ ജാഗ്രതയോടെ പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kim Jong Un says North Korea to show 'new strategic weapon' soon


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..