ഊഹാപോഹങ്ങൾക്കിടയിൽ കിമ്മിന്റെ തീവണ്ടി കണ്ടെത്തി, സാറ്റലൈറ്റ് ദൃശ്യങ്ങൾ നൽകുന്ന സൂചനകൾ ഇവ


1 min read
Read later
Print
Share

-

വാഷിങ്ടൺ: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉൻ സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോൺസാനിൽ കണ്ടു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ '38 നോർത്ത്' അവലോകനം ചെയ്ത ഉപഗ്രഹചിത്രങ്ങളിലൂടെയാണ് തീവണ്ടിയുടെ സാന്നിധ്യം കണ്ടെത്തിയത്.

കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്തു വന്നത്.ഏപ്രില്‍ 21, ഏപ്രില്‍ 23 തീയതികളില്‍ വോണ്‍സാനിലെ 'ലീഡല്‍ഷിപ് സ്റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്റ്റേഷൻ) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിം കുടുംബത്തിനായി സ്റ്റേഷന്‍ മുഴുവന്‍ റിസര്‍വ് ചെയ്യുകയായിരുന്നു.

kim train satellite pictures

അതേസമയം കിം ജോങ് ഉന്നിന്റെ തീവണ്ടിയാണെന്ന ഊഹമുണ്ടെങ്കിലും അദ്ദേഹം വോന്‍സാനിലുണ്ടോയെന്ന് സഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

"ഉത്തരകൊറിയന്‍ നേതാവ് എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെന്താണെന്നോ തീവണ്ടിയുടെ സാന്നിധ്യം കൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ കിം, രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ വരേണ്യ പ്രദേശത്തുണ്ട്", എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷ്ം കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.

ഏപ്രില്‍ 15 ഉത്തര കൊറിയയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഉത്തരകൊറിയയുടെ സ്ഥാപക പിതാവായ കിം ഇല്‍ സൂങിന്റെ ജന്മവാര്‍ഷിക ദിനമാണ് അന്ന്. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

content highlights: Kim Jong Un's Train Spotted In Wonsan, Amid Health Rumours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IND-US-CAN

1 min

നിജ്ജര്‍ വധം; തെളിവുകള്‍ 'ഫൈവ് ഐസ്' കാനഡയെ അറിയിച്ചിരുന്നുവെന്ന് US സ്ഥാനപതി

Sep 24, 2023


Justin Trudeau
Premium

8 min

ഭീഷണി വേണ്ടെന്ന് ഇന്ത്യ, അപമാനിതനായി ട്രൂഡോ; കുടിയേറ്റക്കാരുടെ വാഗ്ദത്തഭൂമിയിൽ സംഭവിക്കുന്നത്

Sep 20, 2023


FUKUSHIMA
Premium

8 min

തൊണ്ടയിൽ കുടുങ്ങി 'ആണവമത്സ്യം'; ചൈനീസ് ചെക്കിൽ കാലിടറുമോ ജപ്പാന്?

Sep 7, 2023


Most Commented