കിം ജോങ് ഉന്നിന്റെ മകള്‍ ആദ്യമായി ലോകത്തിന് മുന്നില്‍; പ്രത്യക്ഷപ്പെട്ടത് മിസൈല്‍ പരീക്ഷണത്തില്‍


കിമ്മിന് രണ്ടുപെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമടക്കം മൂന്ന് മക്കളാണുള്ളതെന്നാണ് വിശ്വസിക്കപ്പെടുന്നത്

കിം ജോങ് ഉന്നും മകളും | Photo: AFP

സോള്‍: മകളെ ലോകത്തിന് മുന്നില്‍ ആദ്യമായി വെളിപ്പെടുത്തി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. വെള്ളിയാഴ്ച നടന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാനാണ് കിം ജോങ് ഉന്‍ മകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. മകളുടെ കൈപിടിച്ച് ഉന്‍ നടക്കുന്ന ചിത്രവും പുറത്തുവന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ചിത്രം പുറത്തുവിട്ടത്. മകളുടെ പേര് പുറത്തുവിട്ടിട്ടില്ല. ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ കിം ജോങ് ഉന്നിന്റെ മകളെ കാണുന്നതെന്ന് ഉത്തര കൊറിയന്‍ വിഷയവിദഗ്ദനായ മൈക്കല്‍ മേഡന്‍ പറഞ്ഞു. മകളെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഉന്‍ തയ്യാറായതിന് വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിമ്മിന് രണ്ടുപെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമടക്കം മൂന്ന് മക്കളാണുള്ളതെന്നാണ് പറയപ്പെടുന്നത്. സെപ്റ്റംബറില്‍ നടന്ന ദേശീയ ദിനാഘോഷത്തില്‍ മക്കളില്‍ ഒരാള്‍ പങ്കെടുത്തിരുന്നുവെന്നാണ് കരുതപ്പെടുന്നത്. കിമ്മിന് ജു എ എന്നപേരില്‍ ഒരുപെണ്‍കുട്ടിയുണ്ടെന്ന് വിരമിച്ച അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ഡെന്നിസ് റോഡ്മാന്‍ 2013ല്‍ വെളിപ്പെടുത്തിയിരുന്നു. ആ വര്‍ഷം താന്‍ ഉത്തര കൊറിയയിലേക്ക് നടത്തിയ യാത്രയില്‍ കിമ്മും കുടുംബവുമായും സമയം ചെലവഴിച്ചിരുന്നുവെന്നും കുട്ടിയെ കയ്യിലെടുത്തിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കിമ്മിന്റെ മകള്‍ക്ക് 12- 13 വയസ്സ് പ്രായമുണ്ടാവുമെന്നും അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ഉന്നതപഠനത്തിനായി സര്‍വകലാശാലകളില്‍ ചേരുകയോ സൈനിക സേവനത്തിന് പോവുകയോ ചെയ്‌തേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ദേശീയ നേതാവിന്റെ സ്ഥാനമോ കിമ്മിന്റെ സഹോദരിയെപ്പോലെ ഉപദേഷ്ടാവിന്റെ സ്ഥാനമോ കുട്ടിക്ക് ലഭിച്ചേക്കാമെന്നും അന്ന് റോഡ്മാന്‍ പറഞ്ഞിരുന്നു.അതേസമയം, കിമ്മിന് ശേഷം ആരെന്നകാര്യത്തില്‍ തീരുമാനങ്ങളൊന്നും പൊതുമധ്യത്തില്‍ ലഭ്യമല്ല. കിമ്മിന്റെ മക്കള്‍ ആരെങ്കിലും പ്രാപ്തരാവുംവരെ സഹോദരിയും അടുത്ത അനുയായികളും കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് കരുതപ്പെടുന്നത്. കിമ്മിന്റെ കുടുംബത്തിന്റെ നാലാം തലമുറയിലേക്ക് തന്നെയാവും അധികാരം കൈമാറ്റം ചെയ്യപ്പെടുകയെന്നതിന്റെ സൂചനയാണ് പുറത്തുവന്ന ചിത്രമെന്ന് മൈക്കല്‍ മേഡന്‍ പറഞ്ഞു. കൊറിയയിലെ ഉന്നതവിഭാഗങ്ങള്‍ക്ക് അധികാരക്കൈമാറ്റ ചടങ്ങുകള്‍ക്ക് തയ്യാറെടുക്കാനുള്ള സൂചനയാണ് ചിത്രമെന്നും അദ്ദേഹം കരുതുന്നു.

വെള്ളിയാഴ്ച നടന്ന മിസൈല്‍ പരീക്ഷണത്തില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവും പ്രത്യക്ഷപ്പെട്ടിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റി സോള്‍ ജുവിന്റെ പ്രത്യക്ഷപ്പെടല്‍ എല്ലാകാലത്തും എന്തെങ്കിലും സന്ദേശം നല്‍കിയിരുന്നുവെന്ന് മറ്റൊരു നിരീക്ഷകനായ ജെന്‍ ഗോസ് പറഞ്ഞു. സംഘര്‍ഷങ്ങളില്‍ അയവുവരുത്താനോ, തങ്ങള്‍ക്കെതിരായ ഏതെങ്കിലും നീക്കങ്ങളെ പ്രതിരോധിക്കാനോ, ആഭ്യന്തര സംഘര്‍ഷങ്ങളിലും കുടുംബം ഒറ്റക്കെട്ടാണെന്നുമടക്കം എന്തെങ്കിലും സന്ദേശങ്ങള്‍ നല്‍കാനാണ് കിം ഭാര്യയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Content Highlights: kim jong un reveals daughter to world for first time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented