സിയോള്‍: ആരോഗ്യനില മോശമായതു കൊണ്ടല്ല, മറിച്ച് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ 15-ന് നടന്ന പ്രധാന ചടങ്ങില്‍നിന്ന് കിം ജോങ് ഉന്‍ വിട്ടു നിന്നതെന്ന് ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളുടേയും സംയുക്ത വിഷയങ്ങള്‍ സംബന്ധിച്ച വകുപ്പ് കൈകാര്യം ചെയ്യുന്ന ദക്ഷിണ കൊറിയന്‍ മന്ത്രി കിം യോന്‍ ചുള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്-19 കാരണമായിരിക്കാം കിം പൊതുപരിപാടികള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉത്തര കൊറിയന്‍ ഭരണത്തലവനായ കിം ജോന്‍ ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയ ചൊവ്വാഴ്ച ഇത്തരമൊരു പ്രസ്താവന നടത്തിയത്. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കയുളവാക്കുന്ന നീക്കങ്ങളൊന്നും ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.
ഉത്തര കൊറിയയില്‍ ഇതു വരെ ഒരാള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എങ്കിലും വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും ഉത്തര കൊറിയ സ്വീകരിച്ചിട്ടുണ്ട്. മുത്തച്ഛനും രാജ്യത്തിന്റെ മുന്‍ ഭരണത്തലവനുമായ കിം ഇല്‍ സുങ്ങിന്റെ ജന്മദിനാഘോഷച്ചടങ്ങ് കിം ജോങ് ഉന്‍ ഇതു വരെ ഒഴിവാക്കിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷ പരിപാടിയില്‍ നിന്ന് കിം വിട്ടു നിന്നത് ഗുരുതരാവസ്ഥയില്‍ ആയതിനാലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Kim Jong Un may be trying to avoid coronavirus says South Korea
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..