ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ| Photo: AFP
സോള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍ മാപ്പു പറഞ്ഞതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് അയച്ച കത്തിലാണ് കിം ഖേദം പ്രകടിപ്പിച്ചത്.
സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും നിര്‍ഭാഗ്യകരമാണെന്നും കിം ജോങ് കത്തില്‍ പറയുന്നതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ്ങിനു പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് പട്രോളിങ് ബോട്ടില്‍നിന്ന് കാണാതായത്.
തുടര്‍ന്ന് ചൊവ്വാഴ്ച ഉത്തര കൊറിയയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍വെച്ച് നാവിക ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. തുടര്‍ന്ന് മൃതദേഹം എണ്ണ ഒഴിച്ച് കത്തിച്ചതായും ദക്ഷിണ കൊറിയ പറയുന്നു.
content highlights: kim jong un apologized over killing of south korean official- says seol
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..