മോചിതരായ പെൺകുട്ടികൾ വൈദ്യപരിശോധനയ്ക്കായി കാത്തു നിൽക്കുന്നു | Photo : AP
"ഞങ്ങളില്‍ പലര്‍ക്കും പരിക്കേറ്റു. നടക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ വെടിവെയ്ക്കുമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ നദിക്ക് കുറുകെ നടന്നു, കാടിനുള്ളിലെ ചെടിപ്പടര്പ്പുകള്ക്കടിയില് ഞങ്ങളെ ഒളിപ്പിച്ചു, അവിടെ ഉറങ്ങാനനുവദിച്ചു."
നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 279 സ്കൂള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ വാക്കുകളാണിവ. തോക്കിന് മുനമ്പില്‍ നിന്ന് ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ആ പെണ്‍കുട്ടികള്‍. സംഫറാ ജാംഗേബയിലെ സര്‍ക്കാര്‍ ബോര്‍ഡിങ് സ്കൂളില്‍ നിന്നാണ് പെണ്‍കുട്ടികളെ വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് കടത്തിക്കൊണ്ടുപോയത്. തീവ്രവാദികളുടെ നിബന്ധനകള്‍ അധികൃതര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്നാണ് സൂചന.

കല്ലുകള്‍ക്കും മുള്‍പ്പടര്‍പ്പുകള്‍ക്കും മുകളില്‍ ചവിട്ടിയുള്ള നടപ്പ് പലര്‍ക്കും അസഹനീയമായിരുന്നുവെന്ന് ഫരീദ ലവാലി എന്ന പതിനഞ്ചുകാരി പറഞ്ഞു. മുന്നോട്ടു നടക്കാന്‍ മടി കാണിച്ചപ്പോള്‍ തോക്ക് കൊണ്ടുള്ള പ്രഹരമേല്‍ക്കേണ്ടി വന്നുവെന്നും ഉച്ചത്തില്‍ കരഞ്ഞുകൊണ്ടാണ് പലരും വരിയില്‍ നീങ്ങിയതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. തീരെ നടക്കാനാവാതെ അവശരായവരെ തട്ടിക്കൊണ്ടുപോയവര്‍ ചുമന്നു നീങ്ങിയതായും ഫരീദ അറിയിച്ചു.

പെണ്‍കുട്ടികള്‍ മോചിതരായ വിവരം സംഫറാ ഗവര്‍ണര്‍ ഡോക്ടര്‍ മതാവല്ലെ ചൊവ്വാഴ്ച അറിയിച്ചു. തങ്ങളുടെ പെണ്മക്കള് സുരക്ഷിതരായി തിരിച്ചെത്തിയതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
317 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതായാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ സംഭവത്തിനിടെ കുറച്ച് വിദ്യാര്‍ഥികള്‍ സ്കൂളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നതായി പിന്നീട് വിവരം ലഭിച്ചു. അധികൃതരും തട്ടിക്കൊണ്ടുപോയവരും തമ്മില്‍ നടത്തിയ സന്ധിസംഭാഷണങ്ങള്‍ക്കൊടുവിലാണ് പെണ്‍കുട്ടികളെ കടത്തിയ സംഘം വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
പെണ്‍കുട്ടികളുടെ മോചനത്തില്‍ അതീവ സന്തുഷ്ടനാണെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി പ്രതികരിച്ചു. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതെ വിദ്യാര്‍ഥിനികള്‍ തിരിച്ചെത്തിയതില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ കടത്തിക്കൊണ്ടു പോകല്‍ ആശങ്കക്കിട നല്‍കിയെങ്കിലും തിങ്കളാഴ്ച തന്നെ ചര്‍ച്ചകള്‍ അനുകൂല സൂചന നല്‍കിയതായി ഒദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ തുടര്‍സംഭവങ്ങളാണ്. ബോകോ ഹറാം എന്ന തീവ്രവാദി സംഘമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങളുടെ മുന്‍നിരയില്‍. പെണ്‍കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഇത്തരം സംഘങ്ങളുടെ നിബന്ധനകള്‍ക്ക് വഴങ്ങാന്‍ പ്രസിഡന്റ് ബുഹാരി വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ബോകോ ഹറാം 2014 ല്‍ ചിബോക്കില്‍ നിന്ന് 270 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതില്‍ 100 പെണ്‍കുട്ടികളെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Content Highlights: Kidnappers free all abducted schoolgirls in Nigeria
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..