Image courtesy: https://twitter.com/SinghDarshan18
വാഷിങ്ടണ്‍: യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. അക്രമികള്‍ ''ഫ്രീ അമൃത്പാല്‍'' എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്‌പ്രേ കൊണ്ട് എഴുതുകയും ചെയ്തു. അക്രമികള്‍ തന്നെയാണ് ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ അതിക്രമം. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വാതിലിലെയും ജനാലയിലെയും ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. അക്രമികളുടെ കൈവശമുണ്ടായിരുന്ന, ഖലിസ്ഥാന്‍ കൊടികെട്ടിയ തടിയുടെ ദണ്ഡുകൊണ്ടായിരുന്നു ആക്രമണം.
കെട്ടിടത്തിന്റെ പ്രവേശനകവാടത്തിന് സമീപത്ത് സ്ഥാപിച്ച ഖലിസ്ഥാന്‍ കൊടികള്‍, കോണ്‍സുലേറ്റിലെ ജീവനക്കാരെന്ന് കരുതുന്ന മൂന്നുപേര്‍ നീക്കം ചെയ്യുന്നത് പുറത്തെത്തിയ വീഡിയോയില്‍ കാണാം. ഇതിനിടെ, മുദ്രാവാക്യം മുഴക്കിക്കൊണ്ട് അപ്പുറത്തുനിന്ന വലിയ ആള്‍ക്കൂട്ടം ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കടക്കുകയായിരുന്നു. വാതില്‍ അടച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് അകത്തേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കൈവശമുണ്ടായിരുന്ന തടിയുടെ ദണ്ഡുകൊണ്ട് വാതിലിലും ജനലിലും ഇടിക്കുകയായിരുന്നു.
Content Highlights: khalistan supporters attacks indian consulate in san francisco
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..