കോവിഡ് കാലത്ത് യോജിക്കുന്നില്ല; കെഎഫ്‌സി 64 കൊല്ലമായി ഉപയോഗിക്കുന്ന പരസ്യവാചകം ഉപേക്ഷിച്ചു


Image: Twitter|KFC

ഡബ്ലിന്‍: 64 കൊല്ലമായി കെ.എഫ്.സിയുടെ മുഖമുദ്രയായിരുന്ന 'ഫിംഗര്‍ ലിക്കിങ് ഗുഡ്' എന്ന പരസ്യവാചകം കെഎഫ്‌സി ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിന് ഒട്ടും യോജിക്കാത്ത പരസ്യവാചകമാണ് കമ്പനിയുടേതെന്ന് ബോധ്യമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായ കാതറിന്‍ റ്റാന്‍ ഗില്ലെപ്‌സി അറിയിച്ചു.

വൈറസിനെ ചെറുക്കാന്‍ കൈകള്‍ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു പരസ്യവാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്ന് കമ്പനി അറിയിച്ചു.

ഉചിതമായ സമയത്ത് പരസ്യവാചകം തിരികെ കൊണ്ടുവരുന്നതാണെന്നും കമ്പനി വ്യക്തമാക്കി. ഫിംഗര്‍ ലിക്കിങ് എന്ന വാചകഭാഗം അവ്യക്തമാക്കി കെഎഫ്‌സിയുടെ പരസ്യവീഡിയോയും യൂട്യൂബില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented