ക്ലാര ലുറ്റ്‌സ് കുട്ടികളോടൊപ്പം| പൊട്ടിപ്പൊളിഞ്ഞ ബാത്ടബ്ബ് | Photo: Facebook
യുഎസിലെ തെക്കു കിഴക്കന്‍ സംസ്ഥാനമായ കെന്റകിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് രണ്ട് ശിശുക്കള്‍. ഒരു വയസ്സും മൂന്നു മാസവും പ്രായമുള്ള കേദനും മൂന്നു മാസം മാത്രം പ്രായമുള്ള ഡാലസുമാണ് കൊടുങ്കാറ്റിനെ അവിശ്വസനീയമായി അതിജീവിച്ചത്.
ഡിസംബര്‍ പത്തിന് കെന്റകിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മുത്തശ്ശിയായ ക്ലാര ലുറ്റ്‌സ് അവരെ പുതപ്പില്‍ പൊതിഞ്ഞ് ബാത്ടബ്ബില്‍ കിടത്തി. പുതപ്പിനും തലയിണയ്ക്കുമൊപ്പം ഒരു ബൈബിളും ക്ലാര ബാത്ടബ്ബില്‍ വെച്ചിരുന്നു. ശക്തമായ ചുഴലിക്കാറ്റില്‍ വീട് തകരുകയും കുഞ്ഞുങ്ങളെ കിടത്തിയിരുന്ന ബാത്ടബ്ബ് പറന്നുപോകുകയും ചെയ്തു.
പിന്നീട് രക്ഷാപ്രവർത്തകർ വീടിനു പരിസരത്ത് ബാത്ടബ്ബ് കണ്ടെത്തി. അതില്‍നിന്ന് സുരക്ഷിതരായി രണ്ടു കുഞ്ഞുങ്ങളെയും രക്ഷപ്രവർത്തകർ കണ്ടെടുക്കുകയും ചെയ്തു. ബൈബിളും തന്റെ പ്രാര്‍ഥനയുമാണ് പേരക്കുഞ്ഞുങ്ങളെ രക്ഷിച്ചതെന്ന് ക്ലാര പറയുന്നു.
'ചുഴലിക്കാറ്റ് വീശുന്നത് എനിക്ക് അറിയാമായിരുന്നു. വീട് കുലുങ്ങുന്നതുപോലെ തോന്നി. ഞാന്‍ ബാത്ടബ്ബില്‍ പിടിമുറുക്കി. പക്ഷേ അത് തറയില്‍ നിന്ന് വേറിട്ട് മുകളിലേക്ക് പോയി. എനിക്ക് പിടിച്ചുനിര്‍ത്താനായില്ല. ബാത്ടബ്ബ് എവിടെപ്പോയി എന്ന് എനിക്കറിയില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങള്‍ എവിടെപ്പോയി എന്നും അറിയില്ലായിരുന്നു. പ്രാര്‍ഥിക്കുക മാത്രമായിരുന്നു എന്റെ മുമ്പിലെ വഴി. വീട് ആകെ തകർന്നടിഞ്ഞു. വാട്ടര്‍ ടാങ്കിലെ ട്യൂബ് എന്റെ തലയുടെ പിന്നില്‍ ഇടിച്ചു...
പിന്നീട് ഞാന്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായം തേടി. വീടിന്റെ മുറ്റത്തുനിന്ന് തല കീഴായ രൂപത്തില്‍, പൊട്ടിപ്പൊളിഞ്ഞ ബാത്ടബ്ബ് കണ്ടെത്തി. അതിന് കീഴെയായിരുന്നു രണ്ടു കുഞ്ഞുങ്ങളും. അവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ആദ്യം കേദനേയും പിന്നീട് ഡാലസിനേയും പുറത്തെത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനാല്‍ ഡാലസിനേയുമെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ വാണ്ടര്‍ബിവല്‍ട്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് ഓടി', ക്ലാര ലൂറ്റ്‌സ് സംഭവം വിവരിക്കുന്നു.
കെന്റകിയില്‍ ഡിസംബര്‍ പത്തിനും പതിനൊന്നിനും വീശയടിച്ച ചുഴലിക്കാറ്റില്‍ 92-ഓളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീട് നഷ്ടപ്പെടുകയും ചെയ്തു.
Content Highlights: Kentucky tornado Two babies put in bathtub with a bible pulled alive from rubble
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..