കേറ്റ് മിഡിൽടണും വില്യം രാജകുമാരനും | Photo: AP
ലണ്ടന്‍: ചാള്‍സ് രാജാവിന്റെ മൂത്ത മകന്‍ വില്യം രാജകുമാരന്‍ 2011-ലാണ് കെയ്റ്റ് മിഡില്‍ടണെ വിവാഹം ചെയ്യുന്നത്. രാജകുടുംബങ്ങളുടെ പാരമ്പര്യമില്ലാത്ത ഒരാളെ വിവാഹം കഴിച്ചതിനെ പ്രതി വില്യമിന് വലിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തുന്ന ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.
എഴുത്തുകാരനായ ടോം ക്വിന്‍ തന്റെ പുതിയ പുസ്തകമായ 'ഗില്‍ഡഡ് യൂത്ത്: ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഗ്രോവിങ് അപ് ഇന്‍ ദ റോയല്‍ ഫാമിലി' (Gilded Youth: An Intimate History of Growing Up in the Royal Family)-യിലാണ് ഇരുവരെയും സംബന്ധിച്ച പരാമര്‍ശം. സാധാരണ ഗതിയിലുള്ള മുന്നൊരുക്കങ്ങള്‍ക്കു ശേഷമായിരിക്കാം വില്യമിന്റെയും കെയ്റ്റിന്റെയും വിവാഹത്തിനും അനുവാദം നല്‍കിയിരിക്കുകയെന്ന് ക്വിന്‍ ഉന്നയിക്കുന്നു.
ഭാവി രാജ്ഞി പ്രസവിക്കാന്‍ ശേഷിയുള്ളവളാണോ എന്ന് ഉറപ്പാക്കാനാണ് ഇത് നടത്തുന്നത്. കെയ്റ്റിന് അതിനുള്ള കഴിവില്ലായിരുന്നെങ്കില്‍ ഈ വിവാഹം മുടങ്ങുമായിരുന്നെന്നതില്‍ ഒരു സംശയവുമില്ല-ക്വിന്‍ എഴുതി.
ചാള്‍സ് രാജകുമാരന്‍ ഡയാനയെ വിവാഹം കഴിക്കുന്നതിനു മുന്‍പും ഇത്തരം വൈദ്യപരിശോധനകള്‍ നടത്തിയിരുന്നു. 1981-ലായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് ഡയാന വിചാരിച്ചിരുന്നത് അതൊരു പൊതുവായ വൈദ്യപരിശോധനയായിരുന്നെന്നാണ്. പ്രസവിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ട പരിശോധനയാണെന്ന് അറിയില്ലായിരുന്നെന്ന് ഡയാന പറഞ്ഞതായി ക്വിന്‍ പറയുന്നു. കെയ്റ്റിന് പക്ഷേ, ഇതെല്ലാം കൃത്യമായി അറിയാമായിരുന്നെന്നും ക്വിന്‍ വ്യക്തമാക്കി.
Content Highlights: kate's fertility was tested before marriage to prince william, new book claims
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..