കര്‍താര്‍പുര്‍ ഗുരുദ്വാരയുടെ താഴികക്കുടങ്ങള്‍ തകര്‍ന്നു; ഉടന്‍ നന്നാക്കണമെന്ന് പാകിസ്താനോട് ഇന്ത്യ


താഴികക്കുടങ്ങള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ സിഖ് സമുദായത്തിലെ അംഗങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചു. സിഖ് സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും മനസ്സിലാക്കുകയും അത് വിലമതിക്കണമെന്നും ഇന്ത്യ പറഞ്ഞു.

ന്യൂഡല്‍ഹി: പാകിസ്താനിലെ കര്‍താര്‍പുറിലെ സിഖ് ആരാധനാലയമായ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ ഇടപെട്ട് ഇന്ത്യ. സംഭവിച്ച കേടുപാടുകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

താഴികക്കുടങ്ങള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ സിഖ് സമുദായത്തിലെ അംഗങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചു. സിഖ് സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും മനസ്സിലാക്കുകയും അത് വിലമതിക്കണമെന്നും ഇന്ത്യ പറഞ്ഞു.

അടുത്തിടെ നവീകരിച്ച ഗുരുദ്വാരയുടെ രണ്ടു താഴികക്കുടങ്ങള്‍ വെള്ളിയാഴ്ചയുണ്ടായ മഴയിലും ഇടിമിന്നലിലുമാണ് തകര്‍ന്നത്. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചകള്‍ക്ക് ഇത് തുടക്കം കുറിച്ചിരുന്നു.

'ഗുരുദ്വാരയിലെ താഴികക്കുടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കാണുന്നത് തന്നെ ദുഃഖകരമാണ്. താഴികക്കുടങ്ങള്‍ അടിയന്തരമായി ശരിയാക്കണം. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനോട് ഇക്കാര്യം ഞാന്‍ ആവശ്യപ്പെടുന്നു.'ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മനീന്ദര്‍ സിങ് സിര്‍സ ട്വീറ്റ് ചെയ്തു.

എന്നാല്‍ താഴികക്കുടങ്ങള്‍ക്ക് കേടുപാടുണ്ടായതില്‍ അസ്വാഭാവികതയില്ലെന്നും മഴയിലും ഇടിമിന്നലിലും പാകിസ്താനിലെ മറ്റുപ്രദേശങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും പാകിസ്താന്‍ സിഖ് ഗുരുദ്വാര പര്‍ബന്ധക്ക് കമ്മിറ്റി പ്രസിഡന്റ് സത് വന്ത് സിങ് പറഞ്ഞു. ഉടന്‍തന്നെ താഴികക്കുടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുളള സിഖ് ആരാധാനാലയം സുരക്ഷിതമാണെന്ന് പാകിസ്താന്‍ വിലയിരുത്തിയിട്ടുണ്ട്.

സിഖ് സമുദായത്തിന്റെ ആവശ്യപ്രകാരം നാലുകിലോമീറ്റര്‍ നീളമുള്ള കര്‍താര്‍പുര്‍ ഇടനാഴി കഴിഞ്ഞ വര്‍ഷം തുറന്നിരുന്നു. എന്നാല്‍ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഇടനാഴി അടച്ചിരിക്കുകയാണ്.

Content Highlights: Kartarpur Gurdwara Domes Fall, ndia Tells Pak To Repair Them

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented