Salvador Ramos/ Robb Elementary School | Photo: Photo by social media / AFP and AP Photo/Jae C. Hong
ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തുന്നതിന് മുമ്പ് തന്റെ പദ്ധതി ഫെയ്‌സ്ബുക്കില്‍ അജ്ഞാത വ്യക്തിയുമായി പങ്കുവെച്ച് പതിനെട്ടുകാരനായ കൊലയാളി. മുത്തശ്ശിയെ വെടിവെച്ചുവെന്നും സ്‌കൂളിലേക്ക് പോകുന്നുവെന്നുമാണ് കൊലയാളി സാല്‍വദോര്‍ റാമോസ് അജ്ഞാതന് സന്ദേശം അയച്ചത്. ഇത് സംബന്ധിച്ച് മൂന്ന് മെസേജുകളാണ് സാല്‍വദോര്‍ റാമോസ് അയച്ചത്.
സംഭവത്തിന് 30 മിനിറ്റ് മുമ്പാണ് സാല്‍വദോര്‍ ആദ്യ സന്ദേശം അയക്കുന്നത്. മുത്തശ്ശിയെ വെടിവെയ്ക്കാന്‍ പോകുന്നു എന്നതായിരുന്നു ആ സന്ദേശം. ഞാന്‍ എന്റെ മുത്തശ്ശിയെ വെടിവെച്ചു എന്നതായിരുന്നു സാല്‍വദോറിന്റെ രണ്ടാം സന്ദേശം. 'ഒരു എലമെന്ററി സ്‌കൂളിലേക്ക് വെടിവെക്കാന്‍ പോകുന്നു', വെടിവെപ്പിന് 15 മിനിറ്റ് മുമ്പ് അയച്ച സന്ദേശത്തില്‍ യുവാവ് പറഞ്ഞു. എന്നാല്‍ ആര്‍ക്കാണ് ഇയാള്‍ സന്ദേശം അയച്ചതെന്ന കാര്യത്തില്‍ വ്യക്തയയില്ല.
ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും ഒരു അജ്ഞാത വ്യക്തിക്ക് രഹസ്യ സന്ദേശം അയച്ചിരുന്നു. സാല്‍വദോര്‍ റാമോസിന്റെ സെല്‍ഫികളും ആയുധങ്ങളുടെ ഫോട്ടോകളുമാണ് ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലുണ്ടായിരുന്നത്. ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന രണ്ട് റൈഫിളുകളുടെ ചിത്രങ്ങള്‍ മറ്റൊരു വ്യക്തിക്ക് ടാഗ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് റാമോസിനെ പരിചയമില്ലെന്നാണ് ഈ വ്യക്തി വ്യക്തമാക്കുന്നത്.
Also Read
യു. എസ്.- മെക്‌സിക്കോ അതിര്‍ത്തിക്കടുത്തായി യുവാല്‍ഡിയില്‍ റോബ്ബ് എലിമെന്ററി സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 21 മരിച്ചിരുന്നു. കൊലയാളി സാല്‍വദോര്‍ റാമോസിനെ പോലീസ് വെടിവെച്ചുകൊന്നിരുന്നു. ഏഴിനും പത്തിനുമിടയില്‍ പ്രായമുള്ള 19 കുട്ടികളാണ് മരിച്ചത്. രണ്ട് അധ്യാപകരും.
ക്ലാസിനിടെ എത്തിയ കൊലയാളി 25 കുട്ടികളും രണ്ട് അധ്യാപകരുമുള്ള ഒരു ക്ലാസ്മുറിയില്‍ കയറി വെടിവെക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സെമി ഓട്ടോമാറ്റിക് എ.ആര്‍.-15 കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. പത്തുവര്‍ഷത്തിനിടെ അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ വെടിവെപ്പാണിത്.
Content Highlights: Just shot grandma, will shoot up school now: Texas gunman's texts minutes before attack


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..